ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26-പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാജധര്‍മ്മം പാലിക്കണമെന്ന് ആർ എസ് എസ് തലവൻ മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുകയാണ് രാജാവിന്‍റെ കടമ. അത് പാലിച്ചിരിക്കണമെന്നും ആർ എസ് എസ് തലവൻ ആവശ്യപ്പെട്ടു. അയല്‍ക്കാരെ ഉപദ്രവിക്കരുതെന്നാണ് പറയാറ്. എന്നാല്‍ തിന്മകാട്ടിയാല്‍ മറ്റ് വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയുടെ മതവും അതിന്റെ മൂല്യങ്ങളുടെ പ്രധാന ഭാഗവുമാണ് അഹിംസ, എന്നാല്‍ അതുപോലെ തന്നെ അടിച്ചമര്‍ത്തുന്നവരേയും ഗുണ്ടകളേയും ഒരു പാഠം പഠിപ്പിക്കലും അതിന്റെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ‘ഹിന്ദു മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മള്‍ ഒരിക്കലും നമ്മുടെ അയല്‍ക്കാരെ ഉപദ്രവിക്കുകയോ അനാദരിക്കുകയോ ചെയ്യില്ല. എന്നാല്‍ ആരെങ്കിലും തിന്മ ചെയ്യാന്‍ തന്നെ ഇറങ്ങിത്തിരിച്ചാല്‍ എന്താണ് പ്രതിവിധി? ജനങ്ങളെ സംരക്ഷിക്കുക എന്നത് രാജാവിന്റെ കടമയാണ്. അദ്ദേഹം ആ കടമ നിര്‍വഹിക്കും. ഗീത അഹിംസ പഠിപ്പിക്കുന്നു, അഹിംസയുടെ വഴിയിലൂടെ വഴിയിലൂടെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കാത്തവരെയാണ് അര്‍ജുനന് നേരിടേണ്ടി വന്നത്’, ഭാഗവത് പറഞ്ഞു.
അഹിംസ നമ്മുടെ മാര്‍ഗം, നമ്മുടെ മൂല്യം അതാണ്. എന്നാല്‍ ചിലര്‍ എത്ര ശ്രമിച്ചാലും മാറില്ല, അവര്‍ ലോകത്തിന് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടേയിരിക്കും, അപ്പോള്‍ എന്തു ചെയ്യുമെന്നും ആര്‍ആസ്എസ് മേധാവി ചോദിച്ചു.