Thursday, October 16, 2025
Mantis Partners Sydney
Home » തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു
തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

by Editor

ചെന്നൈ: തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകിട്ടാണ് അന്ത്യം. ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പതിനെട്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലെ പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. നടി നന്ദനയാണ് ഭാര്യ. അര്‍ഷിത, മതിവതനി എന്നിവര്‍ മക്കളാണ്

ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. തമിഴിലെ പ്രമുഖ സംവിധായകരായ മണി രത്നത്തിനും ഷങ്കറിനുമൊപ്പം അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് മനോജ്. വള്ളി മയില്‍, വിരുമന്‍, സമുദ്രം, സ്നേക്സ് ആന്‍ഡ് ലാഡേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2023ൽ മാര്‍ഗഴി തിങ്കള്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി.

മനോജിന്റെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സംഗീത സംവിധായകൻ ഇളയരാജ, നടനും രാഷ്ട്രീയ നേതാവുമായ ശരത് കുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Send your news and Advertisements

You may also like

error: Content is protected !!