Monday, September 1, 2025
Mantis Partners Sydney
Home » ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയായി; പുതിയതായി 1375 വാർഡുകൾ കൂടി
ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയായി; പുതിയതായി 1375 വാർഡുകൾ കൂടി

ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയായി; പുതിയതായി 1375 വാർഡുകൾ കൂടി

by Editor

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയായി. വാർഡുകൾ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. സംസ്ഥാനത്ത് ഇതോടെ 1375 വാർഡുകൾ പുതിയതായി ഉണ്ടായി. വാർഡ് വിഭജനത്തിൻ്റെ കരട് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് ശേഷം പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ ഡിസംബർ നാലുവരെ സമയം നൽകിയിരുന്നു. ഈ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞതിന് ശേഷമാണ് വാർഡ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനം ഇറക്കിയത്.

ഏറ്റവും അധികം വാർഡുകൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 223 വാർഡുകളാണ് പുതിയതായി ഉണ്ടായത്. ഏറ്റവും കുറവ് വാർഡുകൾ പുതിയതായി ഉണ്ടായത് വയനാട് ജില്ലയിലാണ്, 37 എണ്ണം. 2021 -ൽ സെൻസസ് നടക്കാത്തതിനാൽ 2011 -ലെ ജനസംഖ്യാ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വാർഡുകൾ വിഭജിച്ച് അതിർത്തികളും മറ്റും പുനർനിർണയിച്ചത്. പുതിയ വാർഡുകൾ വരുന്നതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 17337 വാർഡുകളുണ്ടാകും.

സംസ്ഥാനത്തെ 87 നഗരസഭകളുടെയും ആറ് കോർപ്പറേഷനുകളിലെയും വാർഡ് വിഭജനം സംബന്ധിച്ച അന്തിമ വിജ്ഞാപനം കൂടി ഉടനെ പുറപ്പെടുവിക്കും. വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലാകും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക.

Send your news and Advertisements

You may also like

error: Content is protected !!