Thursday, October 16, 2025
Mantis Partners Sydney
Home » ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിൽ സ്ഫോടനം; 7 മരണം
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിൽ സ്ഫോടനം; 7 മരണം

ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിൽ സ്ഫോടനം; 7 മരണം

by Editor

വസീറിസ്ഥാൻ: പാക്കിസ്ഥാൻ താലിബാന്റെ ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ സർക്കാർ അനുകൂല സമാധാന സമിതിയുടെ ഓഫീസിന് പുറത്ത് തിങ്കളാഴ്ച ഉണ്ടായ ശക്തമായ ബോംബ് സ്‌ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിലെ ഒരു പ്രധാന നഗരമായ വാനയിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക പോലീസ് മേധാവി ഉസ്മാൻ വസീർ പറഞ്ഞു. പാക്കിസ്ഥാൻ താലിബാനെ പരസ്യമായി എതിർക്കുന്ന സമാധാന സമിതിയുടെ ഓഫീസിനെ ലക്ഷ്യമിട്ടാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്ന് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിനെത്തുടർന്ന് വടക്കൻ വസീരിസ്ഥാൻ ജില്ലയിൽ 54 തീവ്രവാദികളെ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 71 പേരെയാണ് പാക് സൈന്യം കൊലപ്പെടുത്തിയത്.

ഗിൽ‌ജിത് – ബാള്‍ട്ടിസ്താന്‍ ലഡാക്കിന്റെ ഭാഗം; പാക് അധീന കാശ്മീർ ഇന്ത്യയിൽ ലയിക്കുമോ?.

Send your news and Advertisements

You may also like

error: Content is protected !!