112
വാഗവാഗ സെന്റ് മേരീസ് മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ കാതോലിക്ക ദിനാഘോഷം നടത്തി. വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ. ഗീവർഗീസ് രാജു കാതോലിക്കേറ്റ് പതാക ഉയർത്തി. ഭദ്രാസന ഓഡിറ്റർ ജോൺസൺ മാമലശേരി കാതോലിക്കാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതുതായി രൂപീകൃതമായ ഏഷ്യ പസിഫിക് ഭദ്രാസനത്തിന്റെ ഓഡിറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇടവകാംഗമായ ജോൺസൺ മാമലശേരിയെ അനുമോദിച്ചു.