കൊച്ചി: തുടർച്ചയായി രണ്ടാം വർഷവും ഒരു കോടി യാത്രക്കാർ എന്ന നേട്ടം കൈവരിച്ച് കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (𝗖𝗜𝗔𝗟). 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1,09,85,873 യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി പറന്നത്. 2024 ഡിസംബറിൽ 10 ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത് സിയാൽ പുതിയ റെക്കോർഡും സ്ഥാപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് വിമാനത്താവളം ഒരു മാസം പത്തുലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്. ഡിസംബറിൽ 1,018,874 യാത്രക്കാരാണ് സിയാൽ വഴി യാത്ര ചെയ്തത് ഫെബ്രുവരി, മാർച്ച്, ജൂൺ ഒഴികെയുള്ള എല്ലാ മാസവും ഒൻപത് ലക്ഷത്തിലധികം പേർ സിയാൽ വഴി യാത്ര ചെയ്തിട്ടുണ്ട്. ഡിസംബറിൽ 10 ലക്ഷം പിന്നിടുകയും ചെയ്തു.
2024 ജനുവരി – ഡിസംബർ കാലയളവിൽ മൊത്തം 74,876 വിമാന സർവീസുകളാണ് സിയാൽ കൈകാര്യം ചെയ്തത്. ആഭ്യന്തര സർവീസുകളാണ് കൂടുതൽ – 43,403. അന്താരാഷ്ട്ര സർവീസുകളാകട്ടെ 31,473. ദക്ഷിണേന്ത്യയിൽ വിമാന കമ്പനികളുടെ ഹബ്ബ് ആകാൻ കേരളത്തിലെ ഏറ്റവും വലിയ എയർപോർട്ടും കേരളത്തിൻ്റെ 60% ത്തിൽ കൂടുതൽ വിമാന യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എയർപോർട്ടുമായ കൊച്ചി എയർപോർട്ട് അനവധി വികസന പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജെറ്റ് ടെർമിനലും, ഇന്ത്യയിലെ ആദ്യത്തെ ചാർട്ടേർഡ് ഗേറ്റ് വേയും, രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ചുമൊക്കെ അതിന്റെ ഭാഗമായി കൊച്ചി എയർപോർട്ടിൽ ആണ്