Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഡ് ചെയ്യപ്പെട്ട ബെവ്കോ റീജിയണൽ മാനേജറെ തിരിച്ചെടുത്തു.
അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഡ് ചെയ്യപ്പെട്ട ബെവ്കോ റീജിയണൽ മാനേജറെ തിരിച്ചെടുത്തു.

അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഡ് ചെയ്യപ്പെട്ട ബെവ്കോ റീജിയണൽ മാനേജറെ തിരിച്ചെടുത്തു.

by Editor
Send your news and Advertisements

65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിനാൽ സസ്പെൻഷനിലായിരുന്ന ബീവറേജസ് കോർപ്പറേഷൻ (ബെവ്കോ) റീജിയണൽ മാനേജർ കെ. റാഷയെ വീണ്ടും സർവീസിലേക്ക് തിരിച്ചെടുത്തു. വിജിലൻസ് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കലെന്ന് ബീവറേജസ് കോർപ്പറേഷൻ വിശദീകരിക്കുന്നു.

കഴിഞ്ഞ വർഷമാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണത്തെ തുടർന്ന് കെ. റാഷയെ സസ്പെൻഡ് ചെയ്തത്. മദ്യക്കമ്പനികളിൽ നിന്ന് ലഭിച്ച കൈക്കൂലിയാണ് ഈ അനധികൃത സ്വത്തിന്റെ ഉറവിടം എന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ.

പെരിന്തൽമണ്ണയിലും തിരുവനന്തപുരത്തും റീജിയണൽ മാനേജറായിരുന്ന സമയത്താണ് കെ. റാഷയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് നിരവധി പരാതികൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ അന്വേഷണം നടത്തി. റാഷയുടെ മലപ്പുറത്തെ വീടിന്മേൽ റെയ്ഡും നടത്തി. തുടർപരിശോധനകളിൽ റാഷ ലക്ഷങ്ങൾ കൈക്കൂലി ആയി വാങ്ങിയതായും, ആകെ 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്

You may also like

error: Content is protected !!