മലയാളികൾക്കിടയിൽ അനുനിമിഷം ഒരു സംഗീത തരംഗമായി മാറിക്കൊണ്ടിരിക്കുന്നു ആനന്ദരാവ് എന്ന എറ്റവും പുതിയ ക്രിസ്മസ് കരോൾ ഗാനം. ഒരു സൗഹൃദ കൂട്ടായ്മയുടെ അനന്തര ഫലമായി പിറവിയെടുത്തതാണ് ആനന്ദരാവ്. ഈ ആൽബം പ്രൊഡ്യൂസ് ചെയ്‌തതു ഡോക്ടർ മാത്യു വടുക്കൂട്ട് ലാസർ, കെ. എം വർഗീസ് എന്നിവർ ചേർന്നാണ്. ഗാനരചന ഹനീഫ ബാബുവും, സംഗീതം ബിജു കാഞ്ഞിരപള്ളിയും, ഓർക്കസ്ട്രേഷൻ ബിനു മാതിരമ്പുഴയും നിർവഹിച്ചിരിക്കുന്നു.
യഹൂദിയ നാട്ടിലേ….. എന്നു തുടങ്ങുന്ന ഈ കരോൾ ഗാനം അതി മനോഹരമായി ആലപിച്ചിരിക്കുന്നത് തോമസ് എബ്രഹാം ജിക്ക് ആണ്. ഫാ. മാത്യു പുത്തൻപറമ്പിൽ, ഏബൽ, ഷെബിൻ ജോയ്, ആൻ ജെയിംസ്, അർപ്പിത ബിനിൽ, റോസ്മരിയാ ജിനു, എന്നിവർ ചേർന്നു കോറസ് അതിമനോഹരമായി ആലപിച്ചിരിക്കുന്നു. റെക്കോർഡിങ്ങും മിക്സിങ്ങും ജോർജ് ആന്റണി നിർവഹിച്ചു. ജിക്ക്സ് മ്യൂസിക് ബീറ്റ്സ് ബാനറിൽ പുറത്തിറങ്ങിയ ഈ പുതിയ ക്രിസ്മസ് കരോൾ ഗാനം ഇതിനോടകം ജനഹൃദയങ്ങൾ ഏറ്റു വാങ്ങിക്കഴിഞ്ഞു.



