ബ്രിസ്ബെയ്ൻ: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം പ്രകടിപ്പിച്ച് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഇടതു കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വിഎസ് അനുസ്‌മരണം നടന്നു. ഇപ്‌സ്‌വിച്ചിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഓസ്ട്രേലിയയിലെ കേരള കോൺഗ്രസ് (എം) ഘടകം നേതാവ് റോബിൻ ജോസ് അധ്യക്ഷനായിരുന്നു. പ്രമുഖ ജേർണലിസ്റ്റും പ്രഭാഷകനുമായ ശ്രീജിത്ത് ദിവാകരൻ ഓൺലൈനിൽ അനുസ്‌മരണം നടത്തി.
കഥാകൃത്ത് ജയിംസ് ആർപ്പുക്കര, നവോദയ ബ്രിസ്ബെയ്ൻ പ്രസിഡന്റ് മിനി അനിൽ, മുൻ ദേശീയ സെക്രട്ടറി സജീവ് കുമാർ, ഇപ്സ്‌വിച്ച് മലയാളി അസോസിയേഷൻ പ്രസിഡൻന്റ് ബാബു തോമസ്, സെക്രട്ടറി റോയി ജോൺ, നവോദയ സെൻട്രൽ കമ്മിറ്റി അംഗം സൂരജ്, നവോദയ ബ്രിസ്ബെയ്ൻ മുൻ പ്രസിഡന്റ് സൂരി, ബിനു തുരുത്തിൽ, ഒഐസിസി ട്രഷറർ ബിനോജ് കുര്യൻ, സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ് അംഗം സജി പഴയാറ്റിൽ എന്നിവർ അനുസ്മരണം നടത്തി. ശ്രീജിത്ത് കെ. അനുശോചന പ്രമേയവും കിരൺ നന്ദിയും അറിയിച്ചു.