ടൂവൂംബ: ടൂവൂംബ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. മുഖ്യാതിഥിയായി ടൂവൂംബ മേയർ ജെഫ് മക്ഡൊണാൾഡ് പങ്കെടുത്തു. പ്രത്യേക അതിഥികളായി യാജു മഹിദ, ഗിറ്റീ ഹൗസ്, പ്രിൻസ് ലോ, ഫാ. തോമസ് അരിക്കുഴി എന്നിവരും ചടങ്ങിൽ പങ്കുചേർന്നു. മേയർ ജെഫ് മക്ഡൊണാൾഡും, പ്രസിഡൻ്റ് രാഹുൽ സുരേഷും മറ്റുള്ളവരും ചേർന്ന് തിരിതെളിച്ച് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ഓണപ്പാട്ടുകളും, തിരുവാതിരക്കളിയും, വള്ളംകളി ഗാനങ്ങളും, കുട്ടികളുടെ നൃത്താവിഷ്കാരങ്ങളും, മറ്റ് കലാരൂപങ്ങളും അരങ്ങേറി. ഓണസദ്യയും ക്രമീകരിച്ചിരുന്നു.
ആഘോഷദിനം തന്നെ അസോസിയേഷൻ്റെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഇലക്ഷൻ കമ്മീഷണർമാരായ ഫാ. തോമസ് അരിക്കുഴിയും ഷിജു ചെട്ടിയാത്തും ചേർന്ന് തിരഞ്ഞെടുപ്പ് നടത്തുകയും പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.
2025 – 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: രാഹുൽ സുരേഷ്
വൈസ് പ്രസിഡന്റ്: ജെനിൻ ബാബു
സെക്രട്ടറി: സുമി ഗ്ലാഡ്‌സ്‌ടൺ
ജോയിന്റ്റ് സെക്രട്ടറി: സജിത് മട്ടനയിൽ
ട്രഷറർ: അരുൺ മാത്യു
യൂത്ത് പ്രതിനിധി (നാഷനൽ): എൽവിൻ ബിനോയ്
കമ്മിറ്റി അംഗങ്ങൾ: അനു വർഗീസ്, ലവീന തോമസ്, മിന്ന റോസ്, ഷിബു ജോൺ.