ഓസ്ട്രേലിയൻ മിഡ് നോർത്ത് കോസ്റ്റ് മലയാളി അസോസിയേഷൻ (AMMA) (Coffs Harbour & Nambucca Valley, NSW) അണിചൊരുക്കിയിരിക്കുന്ന വർണ്ണാഭമായ ഓണാഘോഷം “തകർത്തോണം 25!”. ഈ ഓഗസ്റ്റ് 31 ഞായറാഴ്ച വിഗുൽക സ്പോർട്സ് കോംപ്ലക്സിൽ (വൂൾഗൂൾഗ) വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ ഏവരെയും സന്തോഷത്തിന്റെ പെരുമ്പറ കൊട്ടി അറിയിച്ചുകൊള്ളുന്നു. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മലയാള സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒത്തൊരുമയുടെ ഊർജ്ജസ്വലമായ ഒരു പ്രദർശനം ആയിരിക്കും.
മിഡ്-നോർത്തു കോസ്റ്റ് ലോക്കൽ ഹെൽത്ത് ഡിസ്റ്റിക് ചീഫ് എക്സിക്യൂട്ടീവ് ശ്രീമതി ജിൽ വോങ്ങിനേയും നിയമസഭാംഗം ശ്രീ ഗുർമേഷ് സിംഗിനെയും ഞങ്ങളുടെ ബഹുമാന്യ മുഖ്യയാതിഥികളായി സ്വാഗതം ചെയ്യുന്നതിന് അവസരം ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മൾട്ടികൾച്ചറൽ സൊസൈറ്റിയുടെ പ്രതിനിധികളും വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട പ്രമുഖ വ്യക്തികളും ഈ ആഘോഷത്തിൽ പങ്കുചേരും.
രാവിലെ 9 മണിക്ക് വർണ്ണാഭമായ കലാസാംസ്കാരിക പ്രകടനങ്ങളോടെ ആഘോഷങ്ങൾ ആരംഭിക്കും തുടർന്ന്, Chef. Jo and Caters, Grafton വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത ഓണസദ്യയും അതിനുശേഷം മനോഹരമായ ഓണക്കളികളോടെ സന്തോഷകരമായി ഈ വർഷത്തെ ഓണാഘോഷങ്ങൾ അവസാനിക്കും.
ജേക്കബ് ജോൺ (President), അഖിൽ വിശ്വനാഥൻ (Secretary), ജുനൈദ് പി.എസ് (Treasurer), ഫിബിൾ മാത്യു (PRO) & ഡെൽന ഡേവിസ് (PRO) – AMMA Committee