29
പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേശ് ശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലവ് ഇൻഷുറൻസ് കമ്പനി (എൽഐകെ) ടീസർ എത്തി. 2040-ൽ നടക്കുന്നൊരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെ സൂര്യ, ഗൗരി കിഷൻ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 17-ന് തിയറ്ററുകളിൽ എത്തും. ഒരു ഫാൻ്റസി റൊമാൻ്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന ‘ലവ് ഇൻഷുറൻസ് കമ്പനി’ വമ്പൻ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. നയൻതാരയുടെ റൗഡി പിക്‌ചേഴ്‌സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.