Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » കുന്നത്തുനാട്ടില്‍ എൻഡിഎ സ്ഥാനാർഥി കോൺഗ്രസ് നേതാവായ ശ്രീ ബാബു ദിവാകരൻ.
കുന്നത്തുനാട്ടില്‍ എൻഡിഎ സ്ഥാനാർഥി കോൺഗ്രസ് നേതാവായ ശ്രീ ബാബു ദിവാകരൻ.

കുന്നത്തുനാട്ടില്‍ എൻഡിഎ സ്ഥാനാർഥി കോൺഗ്രസ് നേതാവായ ശ്രീ ബാബു ദിവാകരൻ.

by Editor
Send your news and Advertisements

എറണാകുളം: സംവരണ മണ്ഡലമായ കുന്നത്തുനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായി മുൻ കോൺഗ്രസ് നേതാവ് ബാബു ദിവാകരൻ മത്സരിക്കുന്നു. എൻഡിഎയുടെ ഭാഗമായ ട്വന്റി 20 പാർട്ടിയുടെ പിന്തുണയോടെയാണ് അദ്ദേഹം മത്സരിക്കുന്നത്. കുന്നത്തുനാട്ടിൽ നടന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ട്വൻ്റി20 സംസ്‌ഥാന പ്രസിഡൻ്റ് സാബു എം.ജേക്കബാണ് പ്രഖ്യാപനം നടത്തിയത്.

പത്തനംതിട്ട DCC ജനറൽ സെക്രട്ടറിയും അടൂർ നഗരസഭാ മുൻ ചെയർമാനുമായിരുന്ന അദ്ദേഹം, സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് കോൺഗ്രസ് വിട്ടത്. 30 വർഷത്തോളം കോൺഗ്രസിൽ പ്രവർത്തിച്ചിട്ടും അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്

ചക്കയാണ് ട്വന്റി20യുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം. കുന്നത്തുനാട്ടിലെ ഇടത് വലത് എംഎൽഎമാർ കോടീശ്വരൻമാരായിരിക്കെ സ്വന്തമായി കിടപ്പാടമില്ലാത്ത സ്‌ഥാനാർഥിയെയാണ് എൻഡിഎ അവതരിപ്പിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. 2006-ൽ മത്സരിക്കുമ്പോൾ നാല് ലക്ഷമായിരുന്നു പി.വി.ശ്രീനിജന്റെ സ്വത്ത്. 2021-ൽ 18 കോടിയായി ഉയർന്നു. യാതൊരു തൊഴിലും ചെയ്യാതെ കോടികൾ സമ്പാദിക്കുന്ന മാജിക്ക് കുന്നത്തുനാട്ടിലെ യുവജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചാൽ അവർ വിദേശത്ത് തൊഴിൽ തേടി പോകില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു.

എൻഡിഎയുടെ സംസ്‌ഥാനത്തെ ആദ്യ സ്‌ഥാനാർഥിയെയാണ് പ്രഖ്യാപിച്ചതെന്നും തർക്കങ്ങളില്ലാതെ 140 മണ്ഡലങ്ങളിലും സ്‌ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കുന്നത്തുനാട്ടിലെ എൻഡിഎയുടെ പ്രചാരണത്തിൻ്റെ ഉദ്ഘാടനം സ്‌ഥാനാർഥിക്കൊപ്പം ചുവരെഴുതി രാജീവ് ചന്ദ്രശേഖർ നിർവ്വഹിച്ചു.

Kerala Assembly Election: Candidates >>

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9-ന്; വോട്ടെണ്ണൽ മേയ് 4-ന്

You may also like

error: Content is protected !!