Sunday, August 31, 2025
Mantis Partners Sydney
Home » ഭീകരതയ്‌ക്കെതിരായ പോരാട്ടം ചരിത്രത്തില്‍ രേഖപ്പെടുത്തും; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി
ഭീകരതയ്‌ക്കെതിരായ പോരാട്ടം ചരിത്രത്തില്‍ രേഖപ്പെടുത്തും; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി

ഭീകരതയ്‌ക്കെതിരായ പോരാട്ടം ചരിത്രത്തില്‍ രേഖപ്പെടുത്തും; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി

by Editor

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടി (ഓപ്പറേഷൻ സിന്ദൂർ) ഭീകരതയ്ക്കെതിരായ പോരാട്ടത്തിൻ്റെ മികച്ച ഉദാഹരണമായി ഓർമ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യം 79ാം സ്വാതന്ത്ര്യദിന ആഘോഷിക്കുന്ന അവസരത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. പഹൽഗാമിൽ നിരപരാധികളായ ഇന്ത്യൻ പൗരന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭീരുത്വവും തികച്ചും മനുഷ്യത്വരഹിതവുമായിരുന്നു. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ നമ്മുടെ സായുധ സേന തയ്യാറാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു. ഭീകരതയ്ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിലെ മികച്ച ഉദാഹരണമായി ചരിത്രത്തിൽ ഇത് ഇടംനേടും. “പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭാരതം ഐക്യത്തോടെയാണ് പ്രവർത്തിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും ഉചിതമായ മറുപടിയാണിത്. നമ്മൾ ആക്രമണകാരികളല്ല. മറിച്ച് നമ്മുടെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ആത്മനിർഭർ ഭാരതത്തിന് കീഴിൽ നമ്മുടെ പ്രതിരോധ മേഖല കൂടുതൽ ശക്തമായി. ശരിയായ പാതയിലാണ് നാം സഞ്ചരിക്കുന്നതെന്നും” രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന പ്രദേശങ്ങള്‍ പുരോഗതിയുടെ പാതയിലാണ്. വിഭജന ഭീതി ദിനം ആചരിച്ചതും രാഷ്ട്രപതി സന്ദേശത്തിൽ പരാമര്‍ശിച്ചു. വിഭജനത്തിന്‍റെ നാളുകളെ മറക്കരുതെന്നും ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യലബ്ദ്ദിയുടെ സമയത്ത് ഇന്ത്യ കൊടും ദാരിദ്ര്യത്തിലായിരുന്നു. എന്നാൽ അതിനുശേഷമുള്ള 78 വർഷത്തിനിടയിൽ, എല്ലാ മേഖലകളിലും നമ്മൾ അസാധാരണമായ പുരോഗതി കൈവരിച്ചു. ഇന്ത്യ ഒരു സ്വാശ്രയ രാഷ്ട്രമായി മാറാനുള്ള പാതയിലാണ്. ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, രാജ്യവിഭജനം വരുത്തിവെച്ച വേദന ഒരിക്കലും മറക്കരുത്. വിഭജനം കാരണം ഭയാനകമായ അക്രമങ്ങൾ അരങ്ങേറി. ലക്ഷക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടി വന്നു. ചരിത്രത്തിലെ തെറ്റുകൾക്ക് ഇരയായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. മുർമു പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!