Thursday, January 29, 2026
Mantis Partners Sydney
Home » റാപ്പർ ചന്ദൻ ഷെട്ടി നായകനായ ക്യാമ്പസ് ചിത്രം ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ റിലീസിന് ഒരുങ്ങി; ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവന്നു.
റാപ്പർ ചന്ദൻ ഷെട്ടി നായകനായ ക്യാമ്പസ് ചിത്രം 'വിദ്യാർത്ഥി വിദ്യാർത്ഥിനികളെ റിലീസിന് ഒരുങ്ങി; ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവന്നു.

റാപ്പർ ചന്ദൻ ഷെട്ടി നായകനായ ക്യാമ്പസ് ചിത്രം ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ റിലീസിന് ഒരുങ്ങി; ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവന്നു.

by Editor

കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി നടനായി അരങ്ങേറ്റം കുറിക്കുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനിയാരെ’ എന്ന ചിത്രത്തിന്റെ മലയാളം റിലീസ് തീയതി പ്രഖ്യാപിച്ചു. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം മലയാളത്തിൽ ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ എന്ന പേരിൽ ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി. ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ജനപ്രീതി നേടുകയും ചെയ്‌ത ചിത്രം അരുൺ അമുക്തയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ മനോഹരമായ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ക്യാമ്പസിന്‍റെ എല്ലാ മനോഹാരിതയും കോര്‍ത്തിണക്കി കൊണ്ടാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. റെഷ് രാജ് ഫിലിംസിനാണ് ചിത്രത്തിൻ്റെ ഓവർസീസ് അവകാശം. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിൽ നല്‍കുന്ന സൂചന. ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ് റാവു , സുനിൽ പുരാണിക് , കോക്ക്രോച്ച് സുധീർ, മാനസി, രഘു രാമനകോപ്പ, സിഞ്ചന എന്നിവരുൾപ്പെടെ നിരവധി പേർ അണിനിരക്കുന്നു.

സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ കുമാർ ഗൗഡയാണ് ഛായാഗ്രഹണം. പവൻ ഗൗഡ എഡിറ്ററായും, ടൈഗർ ശിവയും നരസിംഹയും നൃത്തസംവിധാനം നിർവ്വഹിക്കുന്ന ആക്ഷൻ സീക്വൻസുകളും, വിജേത് കൃഷ്ണയും വാസു ദീക്ഷിതും ചേർന്നാണ് സംഗീത സംവിധാനവും നിർവഹിക്കുന്നത്. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമെൻറ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Send your news and Advertisements

You may also like

error: Content is protected !!