Monday, September 1, 2025
Mantis Partners Sydney
Home » പാംപ്ലാനി അവസരവാദി എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്‌താവനയ്ക്കെതിരെ തലശ്ശേരി അതിരൂപത.
പാംപ്ലാനി അവസരവാദി എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്‌താവനയ്ക്കെതിരെ തലശ്ശേരി അതിരൂപത.

പാംപ്ലാനി അവസരവാദി എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്‌താവനയ്ക്കെതിരെ തലശ്ശേരി അതിരൂപത.

by Editor

തലശ്ശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്‌താവനയ്ക്കെതിരെ തലശ്ശേരി അതിരൂപത. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത വിമർശിച്ചു. എ.കെ.ജി. സെന്ററിൽ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോ മെത്രാന്മാർ പ്രവർത്തിക്കേണ്ടത് എന്നും അതിരൂപത ചോദിച്ചു.

ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളെ ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി ശക്തമായി എതിർത്തിട്ടുണ്ടെന്ന് അതിരൂപത വ്യക്തമാക്കി. ഛത്തീസ്ഗഢ് വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെയും സംഘപരിവാർ സംഘടനകളുടെയും ഭരണഘടനാവിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിർത്ത മാർ ജോസഫ് പാംപ്ലാനി നിലപാടുകളിൽ മാറ്റംവരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ല. ഛത്തീസ്‌ഗഢ് വിഷയത്തിൽ കേന്ദ്രസർക്കാരിനോട് ഇടപെടണമെന്ന സഭാ നേതൃത്വത്തിൻ്റെ ആവശ്യം സർക്കാർ മനസ്സിലാക്കി കേന്ദ്രം ഇടപെട്ടതിൽ നന്ദിയറിയിച്ചത് നിലപാട് മാറ്റമല്ല. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള സർക്കാർ നടപടികൾ എക്കാലവും എതിർക്കപ്പെടേണ്ടതാണെന്ന നിലപാടാണ് മാർ. ജോസഫ് പാംപ്ലാനി എടുത്തിരിക്കുന്നത്. സിപിഎം പോലുള്ള ഒരു രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്‌താവനകൾ നടത്തുന്നത് തികച്ചും അപലപനീയമാണ്, അതിരൂപത പറഞ്ഞു.

നേരത്തെ, ഡി. വൈ. എഫ്. ഐ.യുടെ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതാണ്. എന്നാൽ, എം.വി. ഗോവിന്ദൻ ഇതിന് കുടപിടിക്കുന്നത് അപലപനീയമാണെന്നും അതിരൂപത കുറ്റപ്പെടുത്തി. അവസരവാദം ആപ്തമാക്കിയത് സി.പി.എം. സംസ്ഥാന സെക്രട്ടറിയാണെന്നും, സ്വന്തം പാർട്ടിയെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്ന നിലപാടാണ് ഗോവിന്ദൻ സ്വീകരിച്ചിട്ടുള്ളതെന്നും അതിരൂപത അഭിപ്രായപ്പെട്ടു. സ്വന്തം സ്വഭാവ വൈകല്യങ്ങളെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോൽ ആക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചപ്പോൾ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കേന്ദ്രത്തിന് നന്ദിയറിയിച്ചതാണ് ഗോവിന്ദന്റെ വിമർശനങ്ങൾക്ക് കാരണം. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍റെ വിമര്‍ശനം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതി പാടി. അച്ഛന്മാർ കേക്കും കൊണ്ട് സോപ്പിടാൻ പോയെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

Send your news and Advertisements

You may also like

error: Content is protected !!