സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ടാരിയിലുള്ള മലയാളി വടംവലി ക്ലബായ ടാരീ ടാസ്ക്കേഴ്സ് ആദ്യ മത്സരത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 16 ന് ന്യൂ കാസിൽ ഹംസം മലയാളി അസോസിയേഷൻ നടത്തുന്ന അതി വാശിയേറിയ വടംവലി മത്സരത്തിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ടാരി ട്സ്കേഴ്സ് ഉള്‍പ്പടെ നിരവധി വടംവലി ക്ലബുകള്‍ ടൂര്‍ണമെന്റിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വടംവലിയെ നെഞ്ചോടു ചേര്‍ത്ത് യുകെ, അയര്‍ലന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് ടാരിയിൽ എത്തിയ ഏതാനും മലയാളികള്‍ വാരാന്ത്യങ്ങളില്‍ ഒത്തു ചേര്‍ന്ന് വടംവലിച്ച് തുടങ്ങിയതോടെയാണ് ടാരി ടസ്റ്റക്കേഴ്സ്ന്റെ തുടക്കും. സാസ്ബി സ്റ്റേഡിയവും സൈലിംഗ് ക്ലബ്ബും ആണ് ടാരീ ടസ്കേഴ്സ്സിന്റെ ഹോം ഗ്രൗണ്ട്. ടാരി ടാസ്ക്കേഴ്സിന്‍റെ വടംവലി ക്യാപ്റ്റനായി ബിബിൻ എബ്രഹാത്തിനെയും വൈസ് ക്യാപ്റ്റനായി എൽദോയെയും തിരഞ്ഞെടുത്തു.
ടാരിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വടംവലി പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി കോ-ഓര്‍ഡിനേറ്റര്‍ സുബിയും വിനോദും അറിയിച്ചു.