ഒരു വർഷകാലയളവുകൊണ്ട് ടാരിയിലെ കുറച്ചു കൊച്ചു കലാകാരന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ആദ്യമായി ചെണ്ടമേളം അരങ്ങേറ്റം കുറിച്ചു. ടാരീയിലെ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടിയിലാണ് ഈ എളിയ കലാകാരന്മാർ അരങ്ങേറ്റം കുറിച്ചത്. ആശാന്മാരായ രതീഷ് , രെജീഷ് എന്നിവരാണ് ഓൺലൈൻ ക്ലാസുകളും മാർഗ്ഗനിർദ്ദേശവും നൽകിയത്.
ഷിബുവിന്റെ നേതൃത്വത്തിൽ അന്നേദിവസം ചെണ്ടമേളം തുടക്കം കുറിച്ചു. ഞങ്ങളുടെ അരങ്ങേറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ എല്ലാ മലയാളികൾക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു. ഷിബു, സിമി, ധനേഷ്, സുബി, ജെബിൻ, ജിസ്‌റ്റോ, സിബി, ജസ്റ്റിൻ, യദു, ജിന്റോ, ദീപക്, സതീഷ്, തോമസുകുട്ടി, വിനോദ് എന്നിവർ അടങ്ങുന്നതാണ് ടാരീ TAFMA ചെമ്പട ടീം
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും ഇവരുമായി ബന്ധപ്പെടുക.
ഷിബു- 0470280960, ജിസ്‌റ്റോ -0413726876, സതീഷ് – 0466403080