Sunday, August 31, 2025
Mantis Partners Sydney
Home » ടാരിയിൽ TAFMA മലയാളി അസോസിയേഷന്റെ പൊന്നോണം ‘ആരവം 2025’
ടാരിയിൽ TAFMA മലയാളി അസോസിയേഷന്റെ പൊന്നോണം ' ആരവം 2025'

ടാരിയിൽ TAFMA മലയാളി അസോസിയേഷന്റെ പൊന്നോണം ‘ആരവം 2025’

by Editor

ടാരിയിലെ മലയാളി സമൂഹത്തിന് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഓണാശംസകൾ നേരുന്നു. TAFMA അസോസിയേഷൻ സംഘടിപ്പിക്കുന്ന “ആരവം 2025” ഓണാഘോഷം ആഗസ്റ്റ് 24-ന് നടക്കും. ടാരീ യിൽ വച്ച് നടക്കുന്ന ഈ വർഷത്തെ ഓണാഘോഷം സംഗീതം, നൃത്തം, തെയ്യം, ചെണ്ടമേളങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികളാൽ സമ്പന്നമായിരിക്കും.

മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്മാരായ അനു സിത്താര, ഗായത്രി സുരേഷ്, അൻവർ സായിദ്, ക്രിസ്റ്റകല, റോണി, അഭിജിത്ത് കൊല്ലം എന്നിവർ ഈ വർഷത്തെ പൊന്നോണം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ എത്തിച്ചേരുന്നു. ടാരീയിലെ മാനിംഗ് എന്റർടൈൻമെന്റ് സെന്ററിൽ വൈകുന്നേരം 4 മണി മുതൽ 9 വരെയാണ് ഓണാഘോഷ പരിപാടികൾ അരങ്ങേറുക.

ഓണത്തിന്റെ നിറവും പൈതൃകവും വിളിച്ചോതുന്ന പരിപാടികളാണ് TAFMA മലയാളി അസോസിയേഷൻ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ടാരീയിലെ മലയാളി സമൂഹത്തിന് ഒരുമിച്ചു കൂടുവാനും ഓണാഘോഷങ്ങളുടെ സന്തോഷം പങ്കുവെക്കുവാനും ഉള്ള അസുലഭ അവസരമാണിത്.

പരമ്പരാഗതമായ ഓണസദ്യയും മറ്റു വിഭവങ്ങളും ആഘോഷങ്ങൾക്ക് കൂടുതൽ മാധുര്യമേകും. ഈ അടിപൊളി ഓണാഘോഷം പങ്കെടുക്കുവാൻ നല്ലവരായ എല്ലാ മലയാളി സഹൃദരെയും അസോസിയേഷൻ പ്രസിഡന്റ് ടോണി ഡേവിസ്, വൈസ് പ്രസിഡന്റ് ബിജു ജോസ്, സെക്രട്ടറി ബെനിറ്റാ ജോർജ്, ജോയിൻ സെക്രട്ടറി സി പി ആന്റണി, ട്രഷറർ ഷിജോ ജോസ്, കമ്മറ്റി മെമ്പറായ സതീഷ് ജോസും എൽദോ ജോർജും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും: ഷിജോ ജോസ് (0481785998), ടോണി ഡേവിസ് (0493699477), സതീഷ് ജോസ് (0466403080) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Send your news and Advertisements

You may also like

error: Content is protected !!