59
സിഡ്‌നി: വൈവിധ്യമായ പരിപാടികളോടെ സിഡ്‌നിയിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. ബെരോറ കമ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷത്തിൽ ഇടവക വികാരി ഫാ. എബി തരകൻ ഓണസന്ദേശം നൽകി. കുട്ടികളും യുവാക്കളും ഉൾപ്പെടെ ഇടവകാംഗങ്ങൾ അവതരിപ്പിച്ച വിവിധ പരിപാടികളും അരങ്ങേറി. അത്തപ്പൂക്കളവും ഓണപ്പാട്ടുകളുമായി കേരളത്തനിമയിലായിരുന്നു ആഘോഷം.
വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന മെഗാ തിരുവാതിര കളി ശ്രദ്ധേയമായി. യുവജന പ്രസ്‌ഥാനത്തിൻ്റെ നേതൃത്വത്തിൽ കോമഡി സ്കിറ്റും അവതരിപ്പിച്ചു. നാട്ടിൻപുറത്തിൻ്റെ രുചി നിറഞ്ഞ വിഭവങ്ങളോടെയായിരുന്നു ഓണസദ്യ. ഇടവകാംഗങ്ങളുടെ മികച്ച പങ്കാളിത്തത്തിലൂടെ സൗഹൃദത്തിൻ്റെയും സാംസ്കാരിക ഐക്യത്തിന്റെയും തെളിവായി ഓണാഘോഷം മാറി.