Mantis Partners Sydney
Sunday, February 15, 2026
Mantis Partners Sydney
Home » വൈധവ്യത്തിന്റെ നിന്ദയിൽ ഒരു വാലന്റൈൻസ് ഡേ
വൈധവ്യത്തിന്റെ നിന്ദയിൽ ഒരു വാലന്റൈൻസ് ഡേ

വൈധവ്യത്തിന്റെ നിന്ദയിൽ ഒരു വാലന്റൈൻസ് ഡേ

ലീലാമ്മ തോമസ്

by Editor
Send your news and Advertisements

എന്റെ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ എന്നോട് പലപ്പോഴും പറയും: “മോളേ, ഞാൻ മരിച്ചാൽ നീ തോറ്റുപോകരുത്. എന്റെ കരുത്ത് ഞാൻ നിനക്കു പകർന്നു തരും. നീ ബലഹീനയാണെന്ന് അറിഞ്ഞാൽ, മുതലെടുക്കാൻ ശ്രമിക്കുന്നവരെ, അവരുടെ വാക്കുകൾ പോലും എതിർക്കണം.”

എന്നാൽ എന്റെ നാട്ടിൽ, വൈധവ്യം ഒരു മാറാരോഗമാണെന്നും പാരമ്പര്യദോഷമാണെന്നും പ്രവചിച്ചു പറഞ്ഞിരുന്ന ഒരു യഹോവയുടെ മകളുണ്ടായിരുന്നു, “മേരി കുട്ടി പ്രവാചക.”

ഒരു ദിവസം അവർ എന്റെ തലയിൽ കൈവെച്ച്, കണ്ണടച്ച് പറഞ്ഞു: “വൈധവ്യം ഒരു ശാപമാണ്. പാരമ്പര്യദോഷമാണ്. നീ വെള്ള വസ്ത്രം ധരിച്ചു നടക്കണം.”

അന്ന് എന്റെ ചങ്ക് തകർന്നു.

പക്ഷേ, എന്റെ ഭർത്താവ് മരിക്കുന്നതിന് മുൻപേ തന്നെ അദ്ദേഹം എന്നെ ശക്തയാക്കി പറഞ്ഞിരുന്നു:
“മോളേ, ഞാൻ മരിച്ചാൽ നീ വൈധവ്യത്തിൽ നൃത്തമാടണം.”

എന്നാൽ അദ്ദേഹം മരിച്ചുകിടന്ന ആ ദിവസം അദ്ദേഹത്തിന്റെ ആ വാക്ക് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല.

പിന്നീട് മേരിക്കുട്ടി പ്രവാചക പറഞ്ഞു: “എനിക്ക് യഹോവാഭക്തിയില്ല. അതുകൊണ്ടാണ് ദൈവം നിന്നെ താളടിയാക്കിയത്.” ആ വാക്കുകൾ എന്റെ മനസ്സിൽ വിഷം പോലെ കയറി “പൊരുന്ന” ഇരുന്നു. അന്ന് മുതൽ എനിക്ക് മനുഷ്യരെ കാണുമ്പോൾ അരിശം തോന്നിത്തുടങ്ങി.

ഞാൻ ആഫ്രിക്കയിലെത്തിയപ്പോൾ, ഒരു ഇംഗ്ലീഷുകാരുടെ വാലന്റൈൻസ് ഡേ. വയസ്സായവരും ചെറുപ്പക്കാരും പുതുമയോടെ ഇംഗ്ലീഷുകാരും ആഫ്രിക്കക്കാരും ജോഡികളായി നൃത്തം ചെയ്യുന്നു.

ഞാൻ മാത്രം ഒരു മൂലയിൽ മാറിനിന്നു. എല്ലാവരും നൃത്തം ചെയ്തു. എന്നെ തകർക്കാനെന്നപോലെ.
അവിടെ നിന്ന് ഇറങ്ങിപ്പോയാൽ മതിയെന്ന് എനിക്ക് തോന്നി.

അപ്പോൾ, എന്നെ ശ്രദ്ധിച്ചുകൊണ്ട് നിന്ന Nelson Mandela യുടെ ഇളം തലമുറയിലെ ഒരു മാഡം ഓടിവന്ന്
എന്റെ കൈ പിടിച്ചു. അവർ എന്നെ മുന്നിലേക്ക് കൊണ്ടുപോയി.

അവിടെ യേശുവിന്റെ ഒരു വലിയ രൂപം ഉണ്ടായിരുന്നു.
“ഈ കൈ പിടിച്ച് നൃത്തം ചെയ്യൂ,” അവൾ പറഞ്ഞു.

മടിച്ചു മടിച്ചു ഞാൻ നൃത്തം ചെയ്തു.

പിന്നീട് അവർ ഒരു ബൈബിൾ വാക്യം എനിക്ക് കാണിച്ചു.

നെൽസൺ മണ്ടേലയുടെ ആന്റി പങ്കെടുത്ത ആ വാലന്റൈൻസ് ഡേ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

The widow was a champion.
She walked on uncommon ground.
Widowhood is not a disease, but a condition.

You may be a widow,
and still be a champion.

Refuse the project of sympathy.
Call the past—the past.

The champion within was never dead.
Life must continue,
regardless of loss or misfortune.

Crying and self-pity
cannot change anything.”

Leelamma Thomas, BOTSWANA

You may also like

error: Content is protected !!