Sunday, August 31, 2025
Mantis Partners Sydney
Home » സോന എല്‍ദോസിന്റെ ആത്മഹത്യ: കാമുകൻ മതം മാറാൻ നിർബന്ധിച്ചു, പൂട്ടിയിട്ട് മർദ്ദിച്ചു; റമീസ് അറസ്റ്റില്‍
സോന എല്‍ദോസിന്റെ ആത്മഹത്യ: കാമുകൻ മതം മാറാൻ നിർബന്ധിച്ചു, പൂട്ടിയിട്ട് മർദ്ദിച്ചു; റമീസ് അറസ്റ്റില്‍

സോന എല്‍ദോസിന്റെ ആത്മഹത്യ: കാമുകൻ മതം മാറാൻ നിർബന്ധിച്ചു, പൂട്ടിയിട്ട് മർദ്ദിച്ചു; റമീസ് അറസ്റ്റില്‍

by Editor

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. ഇന്ന് ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് കോതമംഗലം കറുകടം ഞാഞ്ഞൂൽമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിൻ്റെ മകൾ സോന (23)-യെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ റമീസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യചെയ്യുമെന്ന് സോന പറഞ്ഞപ്പോള്‍, ആത്മഹത്യ ചെയ്‌തോളാന്‍ റമീസ് പറഞ്ഞതിന്റെ തെളിവുകളും വാട്‌സാപ്പ് ചാറ്റുകളില്‍നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

വിദ്യാർഥിനി ജീവനൊടുക്കിയത് കാമുകൻ മതം മാറാൻ നിർബന്ധിച്ച് വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചത് മൂലമെന്ന പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. ആൺസുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാൻ നിർബന്ധിച്ചും വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. വിവാഹംകഴിക്കണമെങ്കിൽ മതംമാറണമെന്നായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും നിർബന്ധം. ഇതിനിടെ രജിസ്റ്റർവിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോയി. എന്നാൽ, വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയാണുണ്ടായതെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും സോനയുടെ കുറിപ്പിൽ പറയുന്നു.

അതിനിടെ  നെടുമ്പാശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനായ റമീസിനെതിരെ സോനയുടെ കുടുംബം രംഗത്ത് വന്നു. സോനയും റമീസും തമ്മിലെ അടുപ്പം ഇരു വീട്ടുകാർക്കും അറിയാമായിരുന്നു. കോളജ് പഠന കാലത്ത് തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോൾ മതം മാറണമെന്ന് യുവാവിൻ്റെ കുടുംബം ആവശ്യപ്പെട്ടെന്നും സോനയുടെ സഹോദരൻ ബേസിൽ പറഞ്ഞു.

പിതാവ് മരിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് തങ്ങൾ പറഞ്ഞു. മതം മാറാനും സഹോദരി തയ്യാറായിരുന്നു. പിന്നീട് അവനെ അനാശാസ്യത്തിൻ്റെ പേരിൽ കഴിഞ്ഞ ദിവസം ലോഡ്‌ജിൽ നിന്ന് പിടിച്ചിരുന്നു. ഇതറിഞ്ഞതോടെ ഇനി മതം മാറാനില്ലെന്നും റജിസ്റ്റർ മാര്യേജ് ചെയ്‌താൽ മതിയെന്നും സോന പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ സഹോദരിയെ ആലുവയിൽ റജിസ്റ്റർ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ചാണ് അവൻ കൂട്ടിക്കൊണ്ടു പോയതെന്നും ബോസിൽ പറഞ്ഞു.

‘അവന്റെ വീട്ടിൽ ക്കൊണ്ടു പോയി പൂട്ടിയിട്ട് മർദിച്ചു. മതം മാറാൻ പൊന്നാനിക്ക് കൊണ്ടുപോകാൻ കാർ റെഡി ആക്കിയിട്ടിരിക്കുകയാണെന്നു പറഞ്ഞായിരുന്നു മർദനം. പൊന്നാനിയിൽ ചെന്ന് രണ്ടുമാസം കഴിഞ്ഞേ രജിസ്റ്റർ മാര്യേജ് ഉള്ളൂവെന്നും മതം മാറാതെ പറ്റില്ലെന്നും റമീസ് പറഞ്ഞു. അവന്റെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നു. പൊലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സോനയുടെ മരണശേഷം റമീസും മറ്റുള്ളവരും ബന്ധപ്പെട്ടിട്ടില്ല.

സോന ആത്മഹത്യ ചെയ്യുന്നതിനു മുൻപ് അവളെഴുതിയ കുറിപ്പ് റമീസിൻ്റെ അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നു. അവർ എൻ്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകൾക്ക് ഭ്രാന്താണ് അവൾ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നൊക്കെയാണ് ചോദിച്ചത്. ജോലി സ്ഥലത്തു നിന്ന് അമ്മ ഓട്ടോയിൽ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു’- ബേസിൽ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!