മലയാള സിനിമയിൽ മികച്ച തിരക്കഥാ രചനയ്ക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ച വ്യക്തിയാണ് എസ്. എൽ. പുരം സദാനന്ദൻ. എസ്.എൽ.പുരത്തിന് ആ അവാർഡ് നേടിക്കൊടുത്തതാകട്ടെ, അഗ്നിപുത്രി എന്ന ചിത്രത്തിൻ്റെ തിരക്കഥാരചനയ്ക്കും. അത് ഇപ്പോൾ പറയാൻ എന്താണ് കാരണം എന്ന് പലരും ചിന്തിച്ചേക്കാം. അഗ്നിപുത്രി റിലീസായത് 59 വർഷം മുൻപ് ഒരു മാർച്ച് 18 ന് ആണ്.
പ്രേം ആൻഡ് ബാലാജി മൂവീസിനു വെണ്ടി പ്രേം നവാസ് നിർമിച്ച എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിൽ നസീർ, ഷീല എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ മുത്തയ്യ, അടൂർ ഭാസി, ടി.ആർ.ഓമന എന്നിവരും. ഗാനരചന വയലാറും, സംഗീതം ബാബുരാജും നിർവ്വഹിച്ചു
കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത …
കളിമൺ പ്രതിമകളേ മറക്കൂ നിങ്ങളീ….
ഇനിയും പുഴ ഒഴുകും….
അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ….
ആകാശത്തിലെ നന്ദിനിപ്പശുവിന്… തുടങ്ങി ആറു ഗാനങ്ങളും ജയചന്ദ്രനും സുശീലയും.
എസ്.എൽ.പുരം സദാനന്ദനെക്കുറിച്ച് അല്പം.
പതിനേഴാമത്തെ വയസ്സിൽ കുടിയിറക്ക് എന്ന ആദ്യ നാടകമെഴുതി. തുടർന്ന് നാൽപ്പതിലധികം നാടകങ്ങൾ
എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു. രാജൻ പി .ദേവിനെ പ്രശസ്തനാക്കിയ കാട്ടുകുതിര എന്ന നാടകം ശ്രദ്ധേയം.. സൂര്യസോമ തിയേറ്റേഴ്സ് – നാടക രംഗത്ത് ഏറെക്കാലം നിറഞ്ഞു നിന്നു എസ്.എൽ. പുരം സദാനന്ദൻ എന്ന പേരിലൂടെ …
ചെമ്മീൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ എസ് എൽ പുരത്തിന് 1971 ൽ ഒരു പെണ്ണിന്റെ കഥയ്ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. നെല്ല്, യവനിക, ഒരു പെണ്ണിന്റെ കഥ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് തിരക്കഥയുമൊരുക്കിയ എസ്.എൽ. പുരത്തിനെ, ഈ ചിത്രങ്ങളും, കാട്ടുകുതിരയും മാത്രം മതി എഴുത്തുകാരൻ എന്ന നിലയിൽ അടയാളപ്പെടുത്താൻ, ഒപ്പം എന്നും ഓർക്കാനും.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ


