എ.ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന ‘മദരാസി’യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ‘വഴിയിറേൻ’ എന്ന ഗാനം ഒരു റൊമാൻറ്റിക്ക് മെലഡിയാണ്. സംവിധായകൻ വിഘ്‌നേശ് ശിവൻ ആണ് ഗാനത്തിനായി വരികളൊരുക്കിയിരിക്കുന്നത്.
‘സപ്ത സാഗര ധാച്ചേ എല്ലോ’ എന്ന കന്നഡ ചിത്രത്തിലൂടെ ശ്രദ്ധേയ രുക്മിണി വാസന്ത് ആണ് മദ്രാസിയിൽ ശിവകാർത്തികേയനറെ നായികയാകുന്നത്. ശിവകാർത്തികേയനും എ.ആർ മുരുഗദോസ്സും ഒരുമിക്കുന്ന ആദ്യ ചിത്രമായ മദരാസിയിൽ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുദീപ് എളമണ്ണാണ്. ഇതിനു മുൻപ് റിലീസായ മദ്രാസിയിലെ ‘സളമ്പല’ എന്ന ഗാനം ഹിറ്റ്ചാർട്ടിൽ ഇടനേടിയിട്ടുണ്ട്. തമിഴ് മ്യൂസിക്ക് സെൻസേഷനായ സായ് അഭ്യാങ്കർ ആയിരുന്നു ആ ഗാനം ആലപിച്ചത്. സെപ്പ്റ്റംബർ 5 മദരാസി തിയറ്ററുകളിലെത്തും.