183
ബ്രിസ്‌ബേൻ: സംസ്‌കൃതി ക്യുൻസ്ലാൻഡ് എല്ലാവർഷവും നടത്താറുള്ള ജന്മാഷ്ടമി ആഘോഷം ഇന്ന് (6/8/2025) ശ്രീ സെൽവ വിനായകർ കോവിൽ, നോർത്ത് മക്ലീൻ (North Maclean) വെച്ച് അതിവിപുലമായി നടന്നു. FICQ പ്രസിഡന്റ് ഡൊ. പ്രീതി സൂരജ്, ക്ഷേത്ര പ്രസിഡന്റ് സെന്തിൽനാഥൻ, സംസ്‌കൃതി ക്യുൻസ്ലാൻഡ് പ്രസിഡന്റ് ശ്രീജിത്ത് പിള്ള, ഓ എച് എം പ്രസിഡന്റ് വിഘ്‌നേശ് നാരായണൻ, എസ് എൻ എം ക്യു പ്രസിഡന്റ് രതീഷ് സുന്ദരേശൻ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ജന്മാഷ്ടമി ശോഭ യാത്രയിൽ നിരവധി കുട്ടികൾ കൃഷ്ണന്റെയും രാധയുടെയും വസ്ത്രങ്ങൾ ധരിച്ചു പങ്കെടുത്തു. ദശാവതാരത്തിന്റെയും ഗീതോപദേശത്തിന്റെയും ഫ്ളോട്ട്സ്, ജന്മാഷ്ടമി തീം ഡാൻസ് എന്നിവ ഘോഷയാത്രയുടെ വലിയ ആകർഷണമായിരുന്നു.