Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്‌നിൽ ശക്തമായ ആക്രമണം നടത്തി റഷ്യ.
റഷ്യ യുക്രൈൻ യുദ്ധം

സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്‌നിൽ ശക്തമായ ആക്രമണം നടത്തി റഷ്യ.

by Editor
Send your news and Advertisements

കീവ്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിൽ മൂന്നര വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്‌നിൽ റഷ്യയുടെ ശക്തമായ ആക്രമണം. ഒറ്റ രാത്രിയിൽ 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമിച്ചതായി വ്യാഴാഴ്ച യുക്രെയ്ൻ വ്യോമസേന പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്നും യുക്രെയ്ൻ പ്രതികരിച്ചു. റഷ്യൻ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 15-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

യുറോപ്പിലെ ഏതെങ്കിലും നിഷ്‌പക്ഷ വേദിയിൽ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച നടത്താൻ തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിർദേശത്തോട് റഷ്യ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. പുടിൻ സെലൻസ്ക്‌കിയുമായി ചർച്ച നടത്തില്ലെന്നാണ് കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പരോക്ഷമായി പറഞ്ഞത്. യുക്രെയ്ൻ, റഷ്യയുടെ ചരിത്രത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും ആത്മീയ ഇടത്തിന്റെയും അവിഭാജ്യ ഭാഗമാണ്. റഷ്യയിൽ നിന്നുള്ള വേർപിരിയൽ ഒരു ചരിത്രപരമായ തെറ്റാണ്. യുക്രെയ്ൻ പ്രസിഡന്റിന് പരാജയം സമ്മതിക്കേണ്ടി വരും. സെലൻസ്‌കി ഒരു നാസിയാണ്. എന്തിനാണ് അദേഹവുമായി ചർച്ച നടത്തേണ്ടത്. ഉദ്യോഗസ്ഥ ചർച്ചകൾ അതീവ ശ്രദ്ധയോടെ നടക്കണമെന്നും സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ലാവ്റോവ് വ്യക്തമാക്കിയിരുന്നു.

അലാസ്ക‌യിൽ നടന്ന പുടിൻ-ട്രംപ് കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെയാണ് യുക്രെയ്ൻ- യു.എസ്- റഷ്യ ത്രികക്ഷി ചർച്ച നടത്താമെന്ന നിർദേശത്തെ സെലൻസ്‌കി അംഗീകരിച്ചത്. താൽക്കാലിക വെടിനിർത്തലിന് പകരം നേരിട്ട് യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിലേക്ക് നീങ്ങാനാണ് തൻ്റെ ശ്രമമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അതിനിടെ യുക്രെയ്‌നുള്ള സുരക്ഷാ ഉറപ്പ് ചർച്ച ചെയ്യാൻ നാറ്റോ സൈനിക മേധാവികളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. യോഗത്തിൽ 32 രാജ്യങ്ങളാണ് പങ്കെടുത്തത്. എന്നാൽ റഷ്യയില്ലാത്ത ഇത്തരം ചർച്ചകൾ ഒരു ഫലവും കാണില്ലെന്ന് ക്രെംലിൻ വ്യക്തമാക്കി.

You may also like

error: Content is protected !!