റോബിന മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം വലിയ ആവേശത്തോടും ഐക്യത്തോടും കൂടി നടന്നു. പരമ്പരാഗത കലാപരിപാടികൾ, കുട്ടികളുടെ പ്രകടനങ്ങൾ, സംഗീതം, നൃത്തം, വടംവലി പോലുള്ള കളികൾ, മഹാബലി പ്രവേശനം, ഒപ്പം സദ്യ — എല്ലാം കൂടി നാട്ടിൻ പിറവി ഓർമ്മിപ്പിക്കുന്ന തരത്തിൽ ആഘോഷം സമ്പന്നമാക്കി.
മാതാപിതാക്കളും കുട്ടികളും ഒന്നിച്ച് നിലവിലക്ക് തെളിച്ച് ഉൽഘാടനം നടത്തി. അവരുടെ പങ്കാളിത്തം ആഘോഷത്തിന് പ്രത്യേക ഭംഗിയും ആത്മീയമായ മഹത്വവും നൽകി. ഗോൾഡ് കോസ്റ്റിലെ ഏറെ പ്രശസ്തിയും വളർച്ചയും നേടിയ DJ Nice Band അവരുടെ മികച്ച സംഗീതവും പെർഫോർമൻസും അവതരിപ്പിച്ചു. ഇതോടെ ആഘോഷത്തിന് കൂടുതൽ എന്റർടെയ്ൻമെന്റ് ലഭിച്ചു.
“Sharing and Caring” എന്നതാണ് കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ മുഖ്യ സ്ലോഗൻ. പരസ്പരം പങ്കിടുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിൽ ഐക്യം, സ്നേഹം, സഹകരണം എന്നിവ വളർത്തുകയാണ് ഇതിന്റെ ലക്ഷ്യം. റോബിന മലയാളി കമ്മ്യൂണിറ്റിയും ഇതേ ആശയം മുൻനിർത്തിയാണ് എല്ലാ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത്.