19
ബ്രിസ്‌ബേൻ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, നിരണം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായ്ക്ക് ബ്രിസ്ബെയിൻ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ബ്രിസ്ബെയിൻ സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ദൈവാലയത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അഭി. തിരുമേനിയെ ഇടവക വികാരിയും മാനേജിംഗ് കമ്മറ്റി അംഗങ്ങളും, ഇടവകാംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
16-ാം തീയതി ഞായറാഴ്ച ബ്രിസ്ബെയിൻ സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ദൈവാലയത്തിൽ മെത്രാപ്പോലീത്താ വി.കുർബാന അർപ്പിക്കും.



