48
മാഡോക് ഹൊറർ കോമഡി യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമായ ‘തമ’ ടീസർ എത്തി. രശ്‌മിക മന്ദാനയും ആയുഷ്‌മാൻ ഖുറാനയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാസുദീൻ സിദ്ദിഖിയും പരേഷ് റാവലുമാണ് മറ്റ് അഭിനേതാക്കൾ. ആയുഷ്മാനും രശ്മികയും വാമ്പയർമാരായി എത്തുന്നു. മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണിത്. ഇത്തവണയും മാഡോക് വ്യത്യസ്തമായൊരു സിനിമാ അനുഭവം നൽകുമെന്നാണ് ടീസറിന് താഴെയുള്ള കമന്റുകൾ സൂചിപ്പിക്കുന്നത്.