Sunday, April 5, 2026
Home » കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച
റമദാൻ വ്രതാരംഭം.

കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച

by Editor
Send your news and Advertisements

കോഴിക്കോട്: കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ മാസപ്പിറവി കണ്ടതായി വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമസാൻ ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തുടങ്ങിയവർ അറിയിച്ചു.

സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനാൽ ഫെബ്രുവരി 18 ബുധനാഴ്ച വ്രതം ആരംഭിച്ചു. ഒമാനിൽ ഫെബ്രുവരി 19 വ്യാഴാഴ്ചയാണ് വ്രതാരംഭം.

You may also like

error: Content is protected !!