Monday, September 1, 2025
Mantis Partners Sydney
Home » ജീവനു ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി കോടതിയിൽ
രാഹുല്‍ ഗാന്ധി

ജീവനു ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി കോടതിയിൽ

by Editor

ന്യൂഡൽഹി: തൻ്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരിൽ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയുടെ പിൻഗാമികളിൽ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കോടതിയിൽ. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ പരാതിക്കാരനെ ചൂണ്ടിക്കാട്ടി പുനെ കോടതിയിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.

സുരക്ഷയെയും കേസിലെ നടപടികളുടെ നിഷ്‌പക്ഷതയെയും സംബന്ധിച്ച് തനിക്കുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തി അപകീർത്തിക്കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ രാഹുൽ അപേക്ഷ നൽകി. കാര്യങ്ങൾ ജുഡീഷ്യലായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി ഭരണകൂടത്തിൻ്റെ സംരക്ഷണവും തേടി. അഭിഭാഷകൻ മിലിന്ദ് ദത്താത്രയ പവാർ മുഖേനയാണ് രാഹുൽ ഹർജി സമർപ്പിച്ചത്. പരാതിക്കാരൻ സത്യകി സവർക്കർ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ നേരിട്ടുള്ള പിൻഗാമിയാണെന്ന് ഗാന്ധി പറഞ്ഞു. പരാതിക്കാരൻറെ കുടുംബ പരമ്പരയ്ക്ക് അക്രമത്തിൻ്റെയും ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും രേഖപ്പെടുത്തപ്പെട്ട ചരിത്രം ഉണ്ടെന്നും അദേഹം ആരോപിച്ചു. മഹാത്മാ ഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല. മറിച്ച് ഒരു പ്രത്യേക പ്രത്യയ ശാസ്ത്രത്തിൽ വേരൂന്നിയ ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നു. നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂർവമായ അക്രമമാണ് നടന്നതെന്നും രാഹുലിൻ്റെ ഹർജിയിൽ പറയുന്നു.

ഓഗസ്റ്റ് 11 ന് പാർലമെൻ്റിൽ ഉയർത്തിയ “വോട്ട് ചോർ സർക്കാർ” എന്ന മുദ്രാവാക്യവും തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിക്കുന്ന രേഖകൾ സമർപ്പിച്ചതും ഉൾപ്പെടെ രാഹുൽ ഗാന്ധിയുടെ സമീപകാല രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും ഈ നടപടികൾ രാഷ്ട്രീയ എതിരാളികളിൽ നിന്ന് ശത്രുതയ്ക്ക് കാരണമായെന്ന അദേഹത്തിന്റെ അവകാശവാദത്തെക്കുറിച്ചും ഹർജിയിൽ വിശദീകരിക്കുന്നുണ്ട്. ബിജെപി നേതാക്കളിൽ നിന്ന് തനിക്ക് രണ്ട് പരസ്യ ഭീഷണികൾ ലഭിച്ചുവെന്ന് അദേഹം പറഞ്ഞു. തന്നെ ‘രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദി’ എന്ന് വിളിച്ച കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിൽ നിന്നും, ബിജെപി നേതാവായ തർവീന്ദർ സിങ് മർവയിൽ നിന്നും ഭീഷണിയുണ്ടായെന്ന് രാഹുൽ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!