109
സിഡ്‌നി: റിവർസ്‌റ്റോൺ ആൻഡ് ഗ്രാൻതം ഫാം അസോസിയേഷൻ ഓഫ് മലയാളീസിന്റെ (രാഗം) ഓണാഘോഷം ഓഗസ്റ്റ് 23-ന് സിഡ്‌നിയിലെ ക്വേക്കേഴ്സ് ഹിൽ കമ്മ്യൂണിറ്റി സെൻ്ററിൽ നടക്കും. വൈകിട്ട് 5 മുതൽ രാത്രി 9.30 വരെയാണ് ആഘോഷങ്ങൾ. രാഗം ഓണം-2025 എന്നു പേരിട്ടിരിക്കുന്ന ആഘോഷം കലാപരിപാടികളും വിഭവസമൃദ്ധമായ ഓണ സദ്യയും ഉൾപ്പെടെ വിപുലമായാണ് സംഘടിപ്പിക്കുന്നത്.
സിഡ്‌നിയിലെ മലയാളി കുടുംബങ്ങൾക്ക് ഒത്തുകൂടാനും, ഓണത്തിൻ്റെ സന്തോഷം പങ്കുവെക്കാനുമുള്ള മികച്ച അവസരം കൂടിയാണിത്. പരമ്പരാഗത ഓണാഘോഷങ്ങളെയും ആധുനിക കലാപ്രകടനങ്ങളെയും സമന്വയിപ്പിച്ച് അവിസ്‌മരണീയമായ അനുഭവമാക്കി ഓണാഘോഷത്തെ മാറ്റുകയാണ് ലക്ഷ്യം. ജോബി പുളളൻ (പ്രസി), കവിത സനാനന്ദ് (സെക്ര), ഡാനി പുളിക്കൽ (ട്രഷ), ബിജു വിശ്വംഭരൻ (പിആർഒ) എന്നിവരാണ് രാഗത്തിന്റെ പുതിയ കമ്മിറ്റി അംഗങ്ങൾ.