34
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യ ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ബിജെപി പുറത്തിറക്കി. 67 സ്ഥാനാര്‍ഥികളെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. പ്രമുഖരെ കളത്തിലിറക്കിയാണ് ബിജെപി തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.
മുൻ ഡി.ജി.പി ആർ. ശ്രീലേഖ ശാസ്‌തമംഗലത്ത് ബി.ജെ.പി സ്ഥാനാർഥിയാകും. വി.വി.രാജേഷ് കൊടുങ്ങാനൂരിൽ സ്‌ഥാനാർഥിയാകും. കോൺഗ്രസ് വിട്ടുവന്ന തമ്പാനൂർ സതീഷ് തമ്പാനൂരിൽ മത്സരിക്കും. ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടിയ സ്പോർട്സ് താരവും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ പദ്മിനി തോമസ് പാളയത്ത് മൽസരിക്കും.
തലസ്ഥാനത്ത് കഴിഞ്ഞതവണ 35 സീറ്റിലാണ് ബിജെപിക്ക് വിജയിക്കാനായത്.



