Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » എല്ലാ ക്രൈസ്തവ സഭകളും കൈകോർത്ത് മുന്നോട്ട് പോകണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ
എല്ലാ ക്രൈസ്തവ സഭകളും കൈകോർത്ത് മുന്നോട്ട് പോകണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ

എല്ലാ ക്രൈസ്തവ സഭകളും കൈകോർത്ത് മുന്നോട്ട് പോകണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ

by Editor
Send your news and Advertisements

ഇസ്നിക്: ലോക ക്രൈസ്‌തവ ഐക്യത്തിന് ഊർജം പകർന്നുകൊണ്ട് ദൈവ വചനത്തിൻ്റെ പൊരുളറിഞ്ഞ് എല്ലാ ക്രൈസ്തവ വിഭാഗങ്ങളും കൈകോർത്ത് മുന്നോട്ട് പോകണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. സഭാ ചരിത്രത്തിൽ നിർണായകമായ നിഖ്യയിൽ നടന്ന എക്യുമെനിക്കൽ പ്രാർത്ഥനയ്ക്ക് ശേഷം നൽകിയ ചരിത്രപരമായ സന്ദേശത്തിലാണ് മാർപാപ്പ ഈ ആവശ്യം ഉന്നയിച്ചത്. ക്രിസ്തു വർഷം 325 ൽ നടന്ന ക്രൈസ്‌തവ വിശ്വാസത്തിൻ്റെ അടിത്തറ ഉറപ്പിച്ച നിഖ്യാ കൗൺസിലിൻ്റെ 1700-ാം വാർഷികം പ്രമാണിച്ചായിരുന്നു ഈ നിർണായക സംഗമം.

ഇസ്താംബൂളിൽ നിന്ന് ഏകദേശം 80 മൈൽ തെക്കുകിഴക്കായി പുരാതന നിക്കിയയുടെ സ്ഥലമായ ഇസ്നിക്കിൽ, കോൺസ്റ്റാന്റിനോപ്പിളിലെ ഓർത്തഡോക്സ് എക്യുമെനിക്കൽ പാത്രിയാർക്കീസ് ​​ബർത്തലോമിയോയുടെ നേതൃത്വത്തിൽ ആണ് സംഗമം നടത്തിയത്. നൈസിയൻ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസ പ്രമാണം ഒരുമിച്ച് ഏറ്റുചൊല്ലി ഐക്യത്തിൻ്റെ ദൃഢപ്രതിജ്ഞയോടെയാണ് പ്രാർത്ഥന സമാപിച്ചത്. മലങ്കര സഭയെ പ്രതിനിധീകരിച്ച് മലങ്കര ഓർത്തഡോക്സ്‌ സഭ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉൾപ്പെടെ വിവിധ ക്രൈസ്തവ സഭകളിലെ 20 പ്രമുഖർ ഈ സംഗമത്തിൽ പങ്കെടുത്തു.

സമൂഹത്തിൽ സംഭാഷണത്തിൻ്റെയും സഹകരണത്തിൻ്റെയും പാതകൾ സജീവമാക്കാൻ എല്ലാ ക്രൈസ്ത‌വ നേതാക്കളെയും വിശ്വാസികളെയും പാപ്പ ക്ഷണിച്ചു. “ഈശോ തൻ്റെ ജീവിതത്തിലുടനീളം ഊന്നൽ നൽകിയത് സാഹോദര്യത്തിനാണ്. അതുകൊണ്ട് ജാതി, മതം, വർഗം, ഭാഷ എന്നിവയുടെ അതിരുകൾ മായ്ച്ചുകളഞ്ഞ് എല്ലാ മനുഷ്യരെയും ബഹുമാനിക്കാനും അവരുടെ അവകാശങ്ങളെ പൂർണമായി അംഗീകരിക്കാനും നമുക്കാകണം.”- പാപ്പ പറഞ്ഞു. ഈ ഐക്യത്തിന്റെ പ്രാർത്ഥനയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സഭാ നേതാക്കളുടെ സാന്നിധ്യത്തിന് പാപ്പ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

You may also like

error: Content is protected !!