ന്യൂഡൽഹി: ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിൻ്റെ പുരോഗതിക്കായും സമർപ്പിച്ച വ്യക്തിയായിരുന്നു വി.എസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്‌മരിച്ചു. തങ്ങൾ ഇരുവരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോൾ അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങൾ ഓർക്കുന്നുവെന്നും മോദി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.
‘മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ദുഃഖിക്കുന്നു. അദ്ദേഹം തന്റെറെ ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി സമർപ്പിച്ചു. ഞങ്ങൾ ഇരുവരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോൾ അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങൾ ഞാൻ ഓർക്കുന്നു. ഈ ദുഃഖവേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു‘, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ദീര്‍ഘകാല പൊതുജീവിതത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്തയാളാണ് വി എസെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. വി എസിന്റെ കുടുംബത്തിനും അനുയായികള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.
നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയിരുന്ന നേതാവായിരുന്നു സഖാവ് വി എസ് അച്യുതാനന്ദനെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയിരുന്ന നേതാവായിരുന്നു സഖാവ് വി എസ് അച്യുതാനന്ദനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വി എസിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ദരിദ്രരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷകനായിരുന്നു അദ്ദേഹം. പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളില്‍ ആശയാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സഖാക്കള്‍ക്കും അനുയായികള്‍ക്കും അനുശോചനം.’- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.