26
സിഡ്‌നി: പെൻറിത് മലയാളി കൂട്ടായ്മയുടെ നേതൃത്തത്തിൽ നടന്ന വള്ളംകളി 2025-ൽ മിന്നൽ റേസിംഗ് ടീമിനെ 0.4 സെക്കൻ്റിൻ്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിൻ തള്ളി പറക്കും ചുണ്ടൻ ജേതാക്കളായി. കാറ്റും മഴയും നിറഞ്ഞ ഒരു ദിവസമായിട്ടും ധാരാളം ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു മൽസരം. കണ്ണൻ സ്രാങ്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
2024-ൽ സൺഷൈൻ കോസ്റ്റിൽ നടന്ന പ്രഥമ നെഹൃട്രോഫി വള്ളം കളി മൽസരത്തിൽ ചാംപ്യൻമാരായിരുന്ന MRT ക്ക് സ്വന്തം തട്ടകമായ പെൻറിത്തിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.