32
സിഡ്നി: സിഡ്നി മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന പെൻറിത്ത് മലയാളി കൂട്ടായ്മയുടെ (PMK) ആഭിമുഖ്യത്തിലുള്ള പെൻറിത്ത് വള്ളംകളിക്ക് ഇത്തവണ സൈന്റ് തോമസ് ചുണ്ടനും. സിഡ്‌നി ഇന്റര്‍നാഷണല്‍ റെഗാട്ട സെന്ററില്‍ വെച്ച് ആഗസ്റ്റ് 2-ന് നടത്തപ്പെടുന്ന വള്ളംകളി മൽസരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകളോടൊപ്പം സൈന്റ് തോമസ് ചുണ്ടനും മാറ്റുരയ്ക്കുന്നു.
ലിവർപൂൾ, പെൻറീത്ത്, ഫെയർഫീൽഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാർ തുഴയുന്ന ടീം, മൽസരത്തിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചതായി ക്യാപ്റ്റൻ ഏൽദോ ബിനോയ് അറിയിച്ചു. ഓളപ്പരപ്പുകളെ ചാട്ടുളിപോലെ കീറിമുറിച്ച് മുന്നേറാൻ തയ്യാറെടുക്കുന്ന സൈന്റ് തോമസ് ചുണ്ടന്റെ മുഖ്യ സ്പോൺസർ സിഡ്നിയിലെ ACE3 മീഡിയയാണ്. Philips ഗ്രൂപ്പും KJJ സർവീസസുമാണ് മറ്റ് സ്പോൺസർസ്.