46
തിരുവനന്തപുരം: പീരുമേട് എംഎൽഎയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ശാസ്‌തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സ്‌പീക്കർ എ എം ഷംസീർ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ തുടങ്ങിയവർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു.
2021 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്. എഐടിയുസിയുടെ സംസ്ഥാന വൈസ് പ്രസിഡൻറായ വാഴൂർ സോമൻ താഴെത്തട്ടിലുള്ള തൊഴിലാളികളുമായി അടുത്ത സമ്പർക്കം പുലർത്തിയ നേതാവായിരുന്നു.