Wednesday, October 15, 2025
Mantis Partners Sydney
Home » പാക്കിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം, യുഎൻ വലിയ പ്രതിസന്ധി നേരിടുന്നു; യുഎന്നിൽ ഇന്ത്യ
ഇന്ത്യ പാക്കിസ്ഥാൻ

പാക്കിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം, യുഎൻ വലിയ പ്രതിസന്ധി നേരിടുന്നു; യുഎന്നിൽ ഇന്ത്യ

by Editor

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്ന് ഡോ. എസ്‌ ജയശങ്കർ പറഞ്ഞു. ഇന്ത്യ പഹൽഗാമിൽ ഇത് വീണ്ടും തിരിച്ചറിഞ്ഞു. ഭീകരവാദത്തെ ചെറുക്കുകയാണ് ലോകം നേരിടുന്ന സുപ്രധാന വെല്ലുവിളി. യുഎൻ വലിയ പ്രതിസന്ധി നേരിടുന്നുവെന്നും നീറുന്ന പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ഡോ. എസ്‌ ജയശങ്കർ പറഞ്ഞു.

ഷെരീഫിൻ്റെ പ്രസ്‌താവനകൾ അസംബന്ധ പരാമർശങ്ങളാണ്. ഭീകരവാദത്തെ മഹത്വപ്പെടുത്തി പാക്കിസ്ഥാൻ ഒരിക്കൽക്കൂടി വികലമായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് യുഎന്നിലെ ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗലോട്ട് പറഞ്ഞു. എത്ര നുണകൾ ആവർത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ലെന്ന് ഗെലോട്ട് കൂട്ടിച്ചേർത്തു. ജമ്മു കാശ്‌മീരിൽ വിനോദ സഞ്ചാരികളെ പാക് ഭീകരർ കൊലപ്പെടുത്തുകയായിരുന്നു. ആഗോള ഭീകരർക്ക് എന്നും അഭയസ്ഥാനമാണ് പാക്കിസ്ഥാൻ. ഒരു ദശാബ്‌ദത്തിലേറെയാണ് ഒസാമ ബിൻലാദന് അഭയം നൽകിയത്. പാക്കിസ്ഥാനിൽ ഭീകരവാദ ക്യാംപുകൾ നടത്തുന്നതായി മന്ത്രിമാർ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പെറ്റൽ ഗെലോട്ട് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന്റെ ഭീകര കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. അതിൻ്റെ തെളിവുകളും ലഭ്യമാണ്. അത് വിജയമാണെന്ന് പാകിസ്ഥാന് തോന്നുണ്ടെങ്കിൽ ആ വിജയം ആസ്വദിക്കാൻ പാക്കിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

നേരത്തെ, യുഎൻ പൊതുസഭയിൽ സംസാരിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, മെയ് മാസത്തിലെ സൈനിക നടപടിക്ക് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ ചർച്ച ചെയ്യുന്നതിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് “സജീവ പങ്ക്” വഹിച്ചതായി അവകാശപ്പെട്ടിരുന്നു. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ “രാഷ്ട്രീയ നേട്ടം” നേടാൻ ശ്രമിച്ചുവെന്നും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുവെന്നും ഷെരീഫ് ആരോപിച്ചു. ഇതിനുപുറമെ, ഷെരീഫ് സിന്ധു നദീജല കരാർ ലംഘിച്ചുവെന്ന് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു.

Send your news and Advertisements

You may also like

error: Content is protected !!