തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ഡീലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. നേമത്ത് പോലും ജയിക്കില്ല. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ട്. പകരം ബിജെപി 10 സീറ്റുകളിൽ സിപിഎമ്മിനെ സഹായിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. ദുർബലനായ ആളെ സ്ഥാനാർത്ഥിയാക്കിയത് ഡീലിൻ്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്.
യുഡിഎഫ് അധികാരത്തിലേറി മൂന്ന് മാസത്തിനകം അഞ്ച് ഗ്യാരണ്ടികൾ നടപ്പിലാക്കും. കെഎസ്ആർടിസിയെ സ്വയംപര്യാപ്തമാക്കും. മുഖ്യമന്ത്രി പദവിക്ക് കോൺഗ്രസിൽ മത്സരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമാകാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും സ്ഥാനമാനങ്ങൾ പലതും നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സിപിഎമ്മിലെ പോലെ കോൺഗ്രസിൽ വടംവലി ഉണ്ടാകില്ല. ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. കെ.സി വേണുഗോപാലും ചെന്നിത്തലയുമായും ധാരണയുണ്ട്. എഐസിസി നടപടിക്രമം അനുസരിച്ചാകും നേതാവിനെ തിരഞ്ഞെടുക്കുക.
അതേസമയം പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎമ്മുമായി ഡീലുണ്ടെന്നു വി ഡി സതീശൻറെ ആരോപണത്തെ തള്ളി ശോഭ സുരേന്ദ്രൻ. സതീശന്റെ പ്രസ്താവന കോൺഗ്രസിന്റെ പരാജയ ഭീതി മൂലമാണെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം അതത് മുന്നണികൾക്കാണ്. തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യമെടുപ്പാണ് സതീശന്റെ പ്രതികരണമെന്നാണ് ശോഭാ സുരേന്ദ്രന്റെ പരിഹാസം.
Assembly Elections India 2026 >>
പോസ്റ്ററുകളും ഫ്ളക്സുകളും അടിച്ചത് വെറുതെയായി; സീറ്റ് കിട്ടാത്തതിൽ നിരാശയെന്ന് ജോസഫ് വാഴയ്ക്കൻ


