Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര, ചാടും കുതിര’; ട്രെയിലറെത്തി
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ ചിത്രം 'ഓടും കുതിര, ചാടും കുതിര'; ട്രെയിലറെത്തി

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര, ചാടും കുതിര’; ട്രെയിലറെത്തി

by Editor
Send your news and Advertisements

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഓടും കുതിര, ചാടും കുതിര’ എന്ന ചിത്രത്തിൻ്റെ ട്രെയിലറെത്തി. അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു ഫൺ എന്റർടെയ്നർ ആകും എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഒരു ഇടവേളയ്ക്കു ശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് നിറഞ്ഞാടുന്ന ഫഹദിനെ ട്രെയിലറിൽ കാണാം. ഫഹദിനൊപ്പം ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ എന്നിവരുടെ രസകരമായ പ്രകടനങ്ങളാണ് ട്രെയിലറിന്റെ ആകർഷണം. ഫാൻ്റസികൾ നിറയെ ഉള്ള കാമുകി ആയാണ് കല്യാണി പ്രിയദർശൻ എത്തുന്നത്. രേവതി പിള്ള, അനുരാജ് ഒ. ബി, ശ്രീകാന്ത് വെട്ടിയാർ, ഇടവേള ബാബു തുടങ്ങിയവരും സിനിമയിലുണ്ട്. ചിത്രം ഓഗസ്‌റ്റ് 29-ന് തിയറ്ററുകളിൽ എത്തും.

ഛായാഗ്രഹകൻ – ജിന്റോ ജോർജ്, സംഗീതം – ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് – നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലേ, കലാസംവിധാനം – ഔസേപ്പ് ജോൺ, വസ്ത്രലങ്കാരം – മഷർ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ഡിക്‌സൺ ജോർജ്, കളറിസ്‌റ്റ് – രമേഷ് സി പി, ഗാനരചന –സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ – ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ -അനീവ് സുകുമാർ, VFX – ഡിജിബ്രിക്‌സ്, പി ആർ ഒ എ എസ് ദിനേശ്, സ‌ിൽസ് രോഹിത് കെ സുരേഷ്, ഡിസൈൻസ് – യെല്ലോട്ടൂത്, കോൺടെന്റ് & മാർക്കറ്റിങ് – പപ്പെറ്റ് മീഡിയ. വിതരണം – സെൻട്രൽ പിക്‌ചർസ്.

You may also like

error: Content is protected !!