Monday, March 30, 2026
Home » ഒ.വി.വിജയൻ: ഓർമ്മ
ഒ.വി.വിജയൻ: ഓർമ്മ

ഒ.വി.വിജയൻ: ഓർമ്മ

വിജയൻ ന്യൂസ്പ്രിന്റ് നഗർ

by Editor
Send your news and Advertisements

1968 ജനുവരി 28; മാതൃഭൂമി ആഴ്ചപ്പതിപ്പതിപ്പിൽ എ.എസ് നായരുടെ രേഖാചിത്രത്തോടെ ഖണ്ഡശ: പ്രസിദ്ധീകരിച്ചു തുടങ്ങിയ ഒരു നോവൽ…. ആ നോവൽ വായിച്ചു തുടങ്ങുമ്പോൾ, ഒന്നാം അദ്ധ്യായം വായിച്ചപ്പോൾ, ആരും ഓർത്തു കാണില്ല, ഇത് മലയാള സാഹിത്യത്തിലെ ‘വേറിട്ട അനുഭവ’മായി മാറുമെന്നോ
മലയാള സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നാകുമെന്നോ ….

അതേ… മലയാള സാഹിത്യത്തിലെ ‘ഒരു മഹാ സംഭവമായി’ മാറിയ ഇതിഹാസമായി മാറിയ, ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം….. അന്നു മാത്രമല്ല… ഇന്നും..! ആ ഇതിഹാസകാരന്റെ ഓർമ്മ ദിനമാണിന്ന്…. 2005 മാർച്ച് 30-ന് ഹൈദരാബാദിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്.

മലയാളസാഹിത്യത്തിൽ ആധുനികതാപ്രസ്ഥാനത്തിന് അടിത്തറയിട്ട, എഴുത്തുകാരനും, ചിന്തകനും കാർട്ടൂണിസ്റ്റുമായിരുന്ന ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി.വിജയൻ ഓർമ്മയായിട്ട് ഇന്ന് 21 വർഷം തികയുന്നു. ഖസാക്കിന്റെ ഇതിഹാസം എന്ന ഒറ്റ കൃതി, അതുമതി, ആ പേരു കേട്ടാൽ മതി, ഒ.വി.വിജയൻ എന്ന സാഹിത്യകാരനെ ഓർക്കാൻ..

ഖസാക്കിന്റെ ഇതിഹാസം, ധർമ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകൾ എന്നീ നോവലുകൾ …..! ഒരു നീണ്ട രാത്രിയുടെ ഓർമ്മകൾ, കടൽത്തീരത്ത്, കാറ്റുപറഞ്ഞ കഥ തുടങ്ങിയ കഥകൾ ….!! ഘോഷയാത്രയിൽ തന്നെ, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ തുടങ്ങിയ ലേഖന സമാഹാരങ്ങൾ
ഇവയെല്ലാംഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

1930- ജൂലൈ 2-ന് പാലക്കാട് ജില്ലയിലെ മങ്കരയിൽ ജനനം. കുറച്ചു കാലം മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്തു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് കാർട്ടൂൺ വരയിലും പത്രപ്രവർത്തനത്തിലും
ശ്രദ്ധ കേന്ദ്രീകരിച്ചു. കോളമെഴുത്തുകാരൻ എന്നനിലയിലും ശ്രദ്ധനേടി.

1969-ൽ ഖസാക്കിൻ്റെ ഇതിഹാസം എഴുതിയ ശേഷം 16 വർഷം കഴിഞ്ഞ് എസ്.കെ.നായരുടെ മലയാള നാടിലൂടെ വായനക്കാരിൽ എത്തിയ ധർമ്മപുരാണവും (1985) പുസ്തകമായി.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ, പത്മഭൂഷൺ

ഈ അതുല്യ പ്രതിഭയുടെ ഓർമ്മയ്ക്കുമുമ്പിൽ പ്രണാമം.

വിജയൻ ന്യൂസ്പ്രിന്റ് നഗർ

You may also like

error: Content is protected !!