Sunday, August 31, 2025
Mantis Partners Sydney
Home » പുന്നമടക്കായലിലെ 71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ.
പുന്നമടക്കായലിലെ 71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ.

പുന്നമടക്കായലിലെ 71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ.

by Editor

ആലപ്പുഴ: പുന്നമടക്കായലിലെ 71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ മൈക്രോ സെക്കന്റിനു കൈവിട്ട കിരീടം തിരിച്ചു പിടിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തിൽ വീയപുരം ചുണ്ടൻ (4:21:084) നെഹ്റു ട്രോഫി വള്ളംകളിയിൽ കന്നിക്കിരീടം ചൂടി. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേൽപ്പാടം, വീയപുരം ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ ഏറ്റുമുട്ടിയത്.

മൂന്നാം ഹീറ്റ്സിൽ ഒന്നാമതെത്തിയാണ് മേൽപ്പാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഫൈനലിലേക്ക് മുന്നേറിയത്. നാലാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടനും അഞ്ചാം ഹീറ്റ്സിൽ പായിപ്പാടൻ ചുണ്ടനുമാണ് ഒന്നാമതെത്തിയത്. ആറാം ഹീറ്റ്സിൽ മുന്നിലെത്തിക്കൊണ്ടാണ് വീയപുരത്തിൻ്റെ ഫൈനൽ പ്രവേശം. ആദ്യ ഹീറ്റ്സിൽ കാരിച്ചാൽ ഒന്നാമതെത്തിയെങ്കിലും ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു.

ഫൈനലിലെത്തിയ ചുണ്ടൻവള്ളങ്ങൾ ഹീറ്റ്സിൽ ഫിനിഷ് ചെയ്‌ത സമയം:
നടുഭാഗം- 4.20.904
മേൽപ്പാടം- 4.22.123
വീയപുരം- 4.21.810
നിരണം- 4.21.269

21 ചുണ്ടൻ ഉൾപ്പെടെ 75 വള്ളങ്ങളാണ് 71-ാമത് നെഹ്റുട്രോഫിക്ക് വേണ്ടി മത്സരിച്ചത്. ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ ആറ് ഹീറ്റ്സുകളിലായിട്ടാണ് നടന്നത്. ആദ്യ നാലിൽ നാല് വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്ന് വള്ളം, ആറാമത്തേതിൽ രണ്ട് വള്ളം എന്നിങ്ങനെയായിരുന്നു മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയംകുറിച്ച നാല് വള്ളങ്ങളാണ് ഫൈനലിൽ എത്തിയത്.

Send your news and Advertisements

You may also like

error: Content is protected !!