ന്യൂഡല്‍ഹി: കേരളത്തിൽ എൽ ഡി എഫ് സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായി എന്‍ഡിടിവി വോട്ട് വൈബ് സര്‍വേ ഫലം. സർവ്വേയിൽ പങ്കെടുത്ത 51% പേര്‍ ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഭരണം തീരെ മോശമാണെന്ന് 31 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോൾ 20 ശതമാനം പേരാണ് മോശം എന്ന് നിലപാട് വ്യക്തമാക്കിയത്. ഭരണം നല്ലതെന്ന അഭിപ്രായമുള്ളവർ 40 ശതമാനമാണ്.
യുഡിഎഫ് 32.7 ശതമാനത്തിലേറെ വോട്ട് നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 29.3, ബിജെപിക്ക് 19.8 എന്നിങ്ങനെ വോട്ട് വിഹിതം ലഭിച്ചേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു. 15 ശതമാനം വോട്ടര്‍മാര്‍ ഇപ്പോഴും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് സര്‍വേ പറയുന്നത്.
വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് സർവേയിൽ പങ്കെടുത്ത 22.4% പേർ അഭിപ്രായപ്പെട്ടു. പിണറായി മുഖ്യമന്ത്രിയാകണമെന്ന് 18% പേരും കെ.കെ.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9% പേരും രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയാകണമെന്ന് 14.7% പേരും ശശി തരൂർ മുഖ്യമന്ത്രിയാകണമെന്ന് 9.8% പേരും അഭിപ്രായപ്പെട്ടു.



