Thursday, January 29, 2026
Mantis Partners Sydney
Home » കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം.
കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം.

കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം.

by Editor

കണ്ണൂർ: ഒന്നര വയസ്സുകാരൻ വിയാനെ കടലിൽ എറി‍ഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചാൽ തുക ഭർത്താവിന് നൽകണമെന്നും കോടതി വിധിച്ചു.

ഒരമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണുണ്ടായതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ശേഷം കൊലപാതകക്കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവെക്കാനായിരുന്നു പദ്ധതി എന്നായിരുന്നു കണ്ടെത്തൽ. ഒന്നര വയസ്സുള്ള കുഞ്ഞിനെ കടലിലെറിഞ്ഞശേഷം ഒന്നുമറിയാത്തപോലെ വീട്ടിലെത്തി കിടന്നു. രാവിലെ അയൽവാസികൾക്കൊപ്പം തിരച്ചിൽ നടത്തുമ്പോഴും പ്രതിക്കു ഭാവമാറ്റമോ പരിഭ്രാന്തിയോ ഉണ്ടായിരുന്നില്ല. ഹയർസെക്കൻഡറി വരെ പഠിച്ചയാളാണ് ശരണ്യയെന്നും നിരക്ഷരയല്ലെന്നും ജഡ്ജി ചൂണ്ടികാട്ടി.

2020 ഫെബ്രുവരി 17-നാണ് ശരണ്യ, മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ ശരണ്യയുടെ വീട്ടിൽനിന്ന് 50 മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കല്ലിൽ ശക്തിയായി തലയിടിച്ചുണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.

കുഞ്ഞിനെ കാണാതായപ്പോൾ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കുറ്റം പ്രണവിൽ ചുമത്തിയ ശേഷം, കാമുകൻ നിധിനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശരണ്യയുടെ ആൺസുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ നിധിനെ വെറുതെവിട്ടിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!