ഷാങ്ഹായ്: ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണെന്നും ഒറ്റക്കെട്ടായി എതിർക്കണമെന്നും ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ സംസാരിച്ചത്. പ്രസംഗത്തിനിടെ പഹൽഗാം ആക്രമണം പരാമർശിച്ച മോദി, മാനുഷികതയിൽ വിശ്വസിക്കുന്ന ഏവർക്കുമെതിരായ ആക്രമണമാണ് പഹൽഗാമിൽ കണ്ടതെന്നും പറഞ്ഞു.
ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്‍സിഒ ഉറച്ച നിലപാട് എടുക്കണം. ഭീകരസംഘടനകളെ സംഘടന കൂട്ടമായി നേരിടണമെന്ന് മോദി പറഞ്ഞു. ഭീകരതയെ പരസ്യമായി പിന്തുണയ്ക്കുന്ന ഒരു രാജ്യം, നമ്മളിൽ ആർക്കെങ്കിലും സ്വീകാര്യമാണോ ? ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് നാം വ്യക്തമായി പറയണം. ഭീകരതയ്‌ക്കെതിരെ സഹിഷ്ണുത കാണിക്കരുത് എന്നും മോദി പറഞ്ഞു.
ഷാൻഹായ് ഉച്ചകോടിക്ക് മുൻപ് ചൈനയിലെ ടിയാൻജിനിൽ നരേന്ദ്ര മോദി – ഷി ജിൻ പിങ്ങ് – വ്ലാഡിമിർ പുടിൻ എന്നിവർ ഹ്രസ്വ ചർച്ച നടത്തി. ഏറെ നേരം മൂവരും സംസാരിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്‌തു. ആലിംഗനം ചെയ്‌തും പരസ്പരം ഹസ്‌തദാനം നൽകിയും പുടിനും മോദിയും ഷിയും സ്നേഹം പങ്കുവച്ചു. ഷി ജിൻപിം ങുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എസ് സി ഒ ഉച്ചകോടി നമ്മുടെ അതിർത്തികളെ സൗഹൃദത്തിന്റെൻ്റെയും പരസ്‌പര വിശ്വാസത്തിൻ്റെയും ബന്ധമാക്കി മാറ്റിയെന്നും രാജ്യത്തിന് പുറത്തുനിന്നുള്ള ഇടപെടലുകളെ എതിർക്കുന്നതിൽ ഐക്യത്തോടെ നിലകൊള്ളുന്നുവെന്നും ചൈനീസ് പ്രസിഡൻ്റ് പറഞ്ഞു.
ഉച്ചകോടി വേദിയിൽ മോദി എത്തിയത് വ്ളാദിമിർ പുടിനൊപ്പമാണ്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ളാദകരമാണെന്നും ഷി ജിൻപിങുമായും പുടിനുമായും കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ചൈനയിലെ ടിൻജിയാനിലാണ് ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കുന്നത്.
ഇന്ത്യ – ചൈന ചർച്ചകളെ സ്വാഗതം ചെയ്ത് സി പി എം ജനറൽ സെക്രട്ടറി; വിമര്‍ശനവുമായി കോണ്‍ഗ്രസ്