വാഷിങ്ടൻ: യുഎസ് നഗരമായ മിനിയപ്പലിസിലെ കാത്തലിക് സ്കൂളിൽ കുട്ടികൾക്കുനേരെ വെടിയുതിർത്ത അക്രമിയുടെ ആയുധങ്ങളിൽ “ഡൊണാൾഡ് ട്രംപിനെ കൊല്ലുക”, “ഇന്ത്യയെ ആണവായുധം ഉപയോഗിച്ച് നശിപ്പിക്കുക”, “ഇസ്രായേലിനെ ചുട്ടുകളയുക” എന്നീ മുദ്രാവാക്യങ്ങൾ. വെടിവയ്പ്പിന് മുൻപ് തന്റെ ആയുധശേഖരം പ്രദർശിപ്പിക്കുന്ന വീഡിയോ 23 വയസ്സുള്ള റോബിൻ വെസ്റ്റ്മാൻ തന്റെ യൂട്യൂബിൽ പങ്കുവച്ചിരുന്നു. റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമൺ കുട്ടികൾക്ക് നേരെ വെടിയുതിർത്തിന് പിന്നാലെ ആത്മഹ്യ ചെയ്തിരുന്നു.
ക്രൈസ്തവർക്ക് നേരെയുള്ള ഭീകരാക്രണം എന്ന നിലയിലാണ് എഫ്ബിഐ കേസ് അന്വേഷിക്കുന്നത്. റോബിൻ വെസ്റ്റ്മാന് വലിയ ആയുധശേഖരമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. നിയമ പ്രകാരമാണ് ഇയാൾ ആയുധങ്ങൾ വാങ്ങിയത്. 2020 -ലാണ് റോബർട്ട് എന്ന യുവാവ് ട്രാൻസ് വുമണായത്. പിന്നാലെ റോബിൻ എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ഈ ഐഡന്റിയും ഉപേക്ഷിച്ച് പുരുഷനെ പോലെയാണ് ജീവിക്കുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച രാവിലെ മിനിയാപൊളിസിലെ കാത്തോലിക്ക് സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ട് കുട്ടികൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂളിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.