Saturday, August 30, 2025
Mantis Partners Sydney
Home » ബിഹാറിലെ വോട്ടർ പട്ടികയിൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ
ബിഹാറിലെ വോട്ടർ പട്ടികയിൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ

ബിഹാറിലെ വോട്ടർ പട്ടികയിൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ

by Editor

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിൽ നടത്തി വരുന്ന പ്രത്യേക തീവ്ര പുനപരിശോധനയിൽ വോട്ടർമാരുടെ തിരിച്ചറിയൽ രേഖകളിൽ വലിയ തോതിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്തി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേടുകൾ കണ്ടു പിടിച്ചത്. ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഇന്ത്യൻ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വച്ചിരിക്കുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് മൂന്ന് ലക്ഷത്തോളം പേർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു.

സമഗ്രമായ പരിശോധന തുടരുമെന്നും യോഗ്യരല്ലെന്ന് കണ്ടെത്തുന്ന പേരുകൾ സെപ്റ്റംബർ 30 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബിഹാറിൽ പ്രത്യേക തീവ്ര പുനപരിശോധനയുടെ ഭാഗമായി വീടുകൾ കയറിയുള്ള പരിശോധനയ്ക്കിടെ ഇന്ത്യൻ തിരിച്ചറിയൽ കാർഡ് കൈവശമുള്ള നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം ആളുകളെ ബിഎൽഒമാർ കണ്ടെത്തിയിട്ടുണ്ട്. ഇവർ ആധാർ, താമസ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളും സ്വന്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കരട് പട്ടികയിൽ പേരുകൾ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വോട്ടർമാരിൽ നിന്ന് വ്യാഴാഴ്ച‌ വരെ ആകെ 1,95,802 അപേക്ഷകൾ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചു.

Send your news and Advertisements

You may also like

error: Content is protected !!