മെൽബൺ: 1976 -ൽ സ്ഥാപിതമായ ഓസ്‌ട്രേലിയായിലെ മെൽബണിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയ്ക്ക് ഗോൾഡൻ ജൂബിലി. അമ്പത്തിന്റെ നിറവിന്റെ ഭാഗമായ വലിയ ആഘോഷങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഏകോപനത്തിനും, 2025 -27 വർഷത്തേക്കുള്ള ഭരണത്തിനുമായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
ജൂലൈ 13 ഞായറാഴ്ച വൈകുന്നേരം മെൽബൺ റോവില്ലെയിലുള്ള ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് കൂടിയ ജനറൽ ബോഡി യോഗത്തിൽ, ജനനിബിഠമായ ഹാളിൽ അറുപത് ശതമാനത്തോളം മെമ്പർമാർ ഹാജരായിരുന്നു. 25 ഡോളർ മെമ്പർഷിപ്പ് ഫീസ് അടച്ച്, ഓരോ വർഷവും ആ മെമ്പർഷിപ്പ് പുതുക്കാൻ പ്രതിജ്ഞാബദ്ധരായ 90 ശതമാനം ആളുകളുടെയും ആവശ്യപ്രകാരവും, അവർ ഒപ്പിട്ട് ‘സ്വയം സാക്ഷ്യ’പ്പെടുത്തി നൽകിയ ഡോക്യൂമെന്റുകളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു ഒരു സ്പെഷ്യൽ ജനറൽ ബോഡി മീറ്റിംഗ് വിളിച്ച് ചേർത്തത്.
സംഘടനയിൽ പ്രാഥമിക അംഗത്വം ഉള്ളവരിൽനിന്ന് മാത്രമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വുമൺ’സ് ഫോറത്തെയും തിരഞ്ഞെടുക്കാൻ ജനറൽബോഡി മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും ഏകസ്വരത്തിൽ തീരുമാനിക്കുകയായിരുന്നു.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി, മദനൻ ചെല്ലപ്പൻ പ്രസിഡന്റ് ആയുള്ള പാനലിനെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു.
പ്രസിഡന്റ്: മദനൻ ചെല്ലപ്പൻ
വൈസ് പ്രെസിഡന്റുമാർ: ജോസഫ് പീറ്റർ & ബിനു വര്ഗീസ്.
ജനറൽ സെക്രട്ടറി: ഹരിഹരൻ വിശ്വനാഥൻ
ട്രെഷറർ : ഡോ. പ്രകാശ് നായർ.
ജോയിന്റ് സെക്രട്ടറിമാർ: ജോസ് പ്ലാക്കൽ & അശ്വതി ഉണ്ണികൃഷ്ണൻ.
പി ആർ ഓ: പ്രതീഷ് മാർട്ടിൻ ജേക്കബ്,
സ്പോർട്സ് കോർഡിനേറ്റർസ്: അരുൺ സത്യൻ, ലിയോ ജോർജ്
എക്സിക്യൂട്ടീവ് മെംബേർസ്: രാഗേഷ് KT, സജു രാജൻ , ജിനേഷ് പോൾ , റോയ്‌മോൻ തോമസ് , ഗോകുൽ കണ്ണോത്ത് , പ്രിയ അനിൽകുമാർ നായർ, മോഹനൻ കൂട്ടുകൽ, ബിജിത് ബാലകൃഷ്ണൻ, ഗൗതം ശങ്കർ, അമൽ ശശി. കൾചറൽ കോർഡിനേറ്റർ ആയി ജോയിന്റ് സെക്രട്ടറി കൂടിയായ -അശ്വതി ഉണ്ണികൃഷ്ണനെ യോഗം ഐക്യകണ്ഡേന തിരഞ്ഞെടുത്തു.
ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 6 ശനിയാഴ്ച രാവിലെ 10 മണി മുതൽ MAV ൻറെ സ്ഥിരം ഓണാഘോഷ വേദിയായ സ്പ്രിംഗ് വെയിൽ ടൗൺ ഹാളിൽ ൽ വച്ച് അതി വിപുലവും വർണ്ണശബളവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഗോൾഡൻ ജൂബിലി ഓണാഘോഷം ആയതിനാൽ ഇപ്രാവശ്യത്തെ ഓണത്തിനു മെൽബൺ മലയാളികൾ നൽകിയ പേര് ‘സുവർണ്ണോത്സവം 2025’ എന്നാണ്. ഇരൂന്നൂറോളം മലയാളി പെൺകൊടികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഇപ്രാവശ്യത്തെ ഓണാഘോഷങ്ങളുടെ മാറ്റ് കൂട്ടും.
ഇതോടൊപ്പം അത്തപ്പൂക്കള മത്സരം , ഓണസദ്യ , ചെണ്ടമേളം , മഹാബലിയുടെ എഴുന്നള്ളത്ത് , സിനിമാ താരങ്ങളുടടേയും, പ്രമുഖ ഗവണ്മെന്റ് ജനപ്രതിനിധികളുടെയും സാന്നിധ്യം, വിവിധ ഡാൻസ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിലുള്ള പ്രോഗ്രാമുകൾ, വ്യത്യസ്തത പുലർത്തുന്ന മികച്ച ഗായകരുടെ ഗാനാലാപനങ്ങൾ, മറ്റു കലാപരിപാടികൾ തുടങ്ങിയവ ആഘോഷങ്ങളുടെ മാറ്റ് കൂട്ടുവാൻ സംഘാടനം ചെയ്യപ്പെടുന്നു.
വിക്ടോറിയ സ്റ്റേറ്റിലെ, എന്നല്ല ഓസ്ട്രേലിയയിൽ എവിടെയുമുള്ള മലയാളികൾക്ക് ഗൃഹാതുരത ഉണർത്തുന്ന ഒരു ഉത്സവത്തിന്റെ ആഘോഷവേദിയാണ് MAV ഓണാഘോഷം. “ഒരു നാട്, ഒരു പൈതൃകം, ഒരു സംസ്കാരം“ എന്ന വികാരം ഉൾക്കൊണ്ട്, ജാതിയുടെയോ, മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ നിറമില്ലാതെ, മെൽബണിലെ മലയാളികൾ സാംസ്കാരികമായി ഒത്തു കൂടി ഒരു മെഗാ ഉത്സവമായി ആഘോഷിക്കുന്ന MAV ഓണാഘോഷത്തിലേക്ക് എല്ലാ മലയാളികളെയും സകുടുംബം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
അൻപതു വർഷം മുൻപ് മെൽബണിലെ ആദ്യകാല മലയാളികളാൽ സ്ഥാപിതമാക്കിയ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ മഹോത്സവമായ ‘സുവർണ്ണോത്സവം 2025 ലേക്ക് വിക്ടോറിയയിലെ ഓരോ മലയാളിയും, നാടിനോടുള്ള സ്നേഹവും, മനുഷ്യനെ സ്നേഹിക്കുന്നവനാണ് മലയാളി എന്ന പൊതുബോധവും, സാഹോദര്യവും സമരസമായി ഐക്യപ്പെടാനുള്ള അവസരമായി ഈ ദിവസം വിനിയോഗിക്കണമെന്ന് MAV യുടെ പ്രവർത്തകർ ആവശ്യപ്പെട്ടു.