ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ സിറ്റി ഓഫ് മോർട്ടൻ ബേ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ സംഘടന അമ്മയുടെ നേതൃത്വത്തിൽ മലയാളവേദി എന്ന പേരിൽ മലയാളഭാഷ പഠന ക്ലാസ്സുകൾക്ക് തുടക്കമായി. മലയാളവേദിയുടെ ഉദ്ഘാടനം FICQ പ്രസിഡൻ്റ് ഡോ. പ്രീതി സൂരജ് നിർവഹിച്ചു.
കുട്ടികൾക്കും മലയാളം പഠിക്കാൻ താൽപര്യമുള്ളവർക്കും ഭാഷയെ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം ആൽബനി ക്രീക്ക് ലൈബ്രറി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കോഓർഡിനേറ്റർ അഡ്വ.നിഖിൽ റാം സ്വാഗതം ആശംസിച്ചു.’അമ്മ’ പ്രസിഡൻ്റ് സ്വരാജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖജാൻജി ഷിനി അനൂപ് കൃതജ്‌ഞത അർപ്പിച്ചു. ജോയിൻ്റ് സെക്രട്ടറി ട്രീസ ജോസ്,കമ്മിറ്റിയംഗം റോബിൻസ് ജോൺ, ഷൈൻ ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . നിലവിൽ എല്ലാ മാസവും അവസാനത്തെ ശനിയാഴ്‌ചകളിൽ ക്ലാസുകൾ നടക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.